ഫൊക്കാന സ്റ്റാര്‍സിംഗര്‍ മത്സരം ഷിക്കാഗോയില്‍.

0
314
style="text-align: justify;">ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ : ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ ഷിക്കാഗോയില്‍ സ്റ്റാര്‍സിംഗര്‍ മത്സരം നടത്തുന്നു. ജൂണ്‍ മാസം അഞ്ചാംതീയതി രണ്ടു മണി മുതല്‍ സെന്റ് മേരീസ് ക്‌നാനായ ഹാളില്‍ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്. 16 വയസ്സില്‍ താഴെയും, 17 വയസ്സിനു മുകളിലുമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായാണ് മത്സരം തരംതിരിച്ചിരിക്കുന്നത്.
അമേരിക്കയിലും കാനഡയിലുമുള്ള പാടാന്‍ കഴിവുള്ളവരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് ഫൊക്കാന ഈവര്‍ഷം മുതല്‍ സ്റ്റാര്‍സിംഗര്‍ മത്സരം നടത്തുന്നത്. ഈ മത്സരം കേരളത്തിലെ സ്റ്റാര്‍സിംഗര്‍ പരിപാടിയോട് കിടപിടിക്കുന്നതായിരിക്കുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.
റീജണല്‍ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തുന്നവരെ കാനഡയില്‍ ജൂലൈ 1 മുതല്‍ 4 വരെ നടക്കുന്ന നാഷണല്‍ കണ്‍വന്‍ഷനിലെ ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുക്കുന്നതാണ്. അവിടെ വിജയികളാകുന്നവര്‍ക്ക് ഫൊക്കാന സ്റ്റാര്‍സിംഗര്‍ ട്രോഫിയും, ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. കൂടാതെ പ്രശസ്തനായ ഒരു സംഗിത സംവിധായകന്റെ അടുത്ത പ്രൊജക്ടില്‍ ഗാനം ആലപിക്കാനുള്ള അവസരം ലഭിക്കുന്നതാണ്.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ രണ്ടു പാട്ടുകള്‍ പാടി വീഡിയോയില്‍ റിക്കാര്‍ഡ് ചെയ്ത് സംഘാടകര്‍ക്ക് അയച്ചുകൊടുക്കണം. ഒരു പാട്ട് നിര്‍ബന്ധമായും മലയാളത്തിലായിരിക്കണം. പാട്ടുകള്‍ starsinger@fokanaconventiontoronto.com എന്ന ഇമെയില്‍ വിലാസത്തില്‍ അയച്ചുകൊടുക്കുക.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജൂണ്‍ അഞ്ചിന് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഹാളില്‍ നടക്കുന്ന റീജണല്‍ ഫൈനല്‍ റൗണ്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടുന്നതാണ്.
മിഡ്‌വെസ്റ്റ് റീജണല്‍ സ്റ്റാര്‍സിംഗര്‍ പരിപാടിയുടെ കണ്‍വീനറായി സിറിയക് കൂവക്കാടനേയും, കോ- കണ്‍വീനറായി പ്രവീണ്‍ തോമസിനേയും പരിപാടിയുടെ കോര്‍ഡിനേറ്ററായി ജയരാജ് നാരായണനേയും തെരഞ്ഞെടുത്തു.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ ഫോമിനും ബന്ധപ്പെടുക: സിറിയക് കൂവക്കാടന്‍ (630 673 3382), പ്രവീണ്‍ തോമസ് (847 769 0050), ജയരാജ് നാരായണന്‍ (847 943 7643), സന്തോഷ് നായര്‍ (312 730 5112).

Share This:

Comments

comments