നാസു കൗണ്ടി ഡമോക്രാറ്റിക് പാര്‍ട്ടി വാര്‍ഷിക സ്പ്രിംഗ് ഡിന്നര്‍ നടത്തി.

0
952
ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക് : നാസു കൗണ്ടി ഡമോക്രാറ്റിക് പാര്‍ട്ടി വാര്‍ഷിക സ്പ്രിംഗ് ഡിന്നര്‍ ക്രെസ്റ്റ് ഹോളോ കണ്‍ട്രി ക്ലബില്‍ ഏപ്രില്‍ നാലിനു നടത്തി. ചെയര്‍മാന്‍ ജയ് ജേക്കബിന്റെ അധ്യക്ഷതിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ 1500-ലധികം പാര്‍ട്ടി അനുഭാവികളും, നേതാക്കന്മാരും പങ്കെടുത്തു.
ന്യൂയോര്‍ക്ക് സ്റ്റേറ്റ് ലഫ്റ്റനന്റ് ഗവര്‍ണര്‍ കാത്തി ഹോച്ചുല്‍, യു.എസ് കോണ്‍ഗ്രസ് സീറ്റില്‍ നവംബറില്‍ നടക്കുന്ന ഇലക്ഷനില്‍ മത്സരിക്കുന്ന ഹോണറബിള്‍ തോമസ് സൗസ്സി, മുന്‍ നാസ്സു കൗണ്ടി എക്‌സിക്യൂട്ടീവും, ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ സീറ്റിലേക്ക് മത്സരിക്കുന്ന ടോഡ് കാമിന്‍സ്‌കി, യു.എസ് കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കുന്ന ജോണ്‍ കൈമന്‍, മുന്‍ നോര്‍ത്ത് ഹെംപ്സ്റ്റഡ് ടൗണ്‍ സൂപ്പര്‍വൈസര്‍ , സഫോക്ക് കൗണ്ടി എക്‌സിക്യൂട്ടീവ് സ്റ്റീവ് ബെലോണ്‍, നോര്‍ത്ത് ഹെംപ്സ്റ്റഡ് ടൗണ്‍ സൂപ്പര്‍വൈസ് ജൂഡി ബോസ്‌വര്‍ത്ത്, ഡിസ്ട്രിക്ട് അറ്റോര്‍ണി മാഡ്‌ലിന്‍ സിംഗസ് എന്നിവര്‍ പങ്കെടുത്തു.
കളത്തില്‍ വര്‍ഗീസും (നാസ്സു കൗണ്ടി ഡമോക്രാറ്റിക് പാര്‍ട്ടി വൈസ് ചെയര്‍മാന്‍), ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് നിരവധി പേരും പങ്കെടുത്തു.
ചെയര്‍മാന്‍ ജയ് ജോക്കബ് തന്റെ പ്രസംഗത്തില്‍ ഒബാമ ഭരണകൂടത്തിന്റെ നേട്ടങ്ങളെ അഭിനന്ദിച്ചു. രാജ്യത്തിന്റെ നേട്ടങ്ങള്‍ മൂലം അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വീണ്ടും വിജയിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. നാസ്സു കൗണ്ടി ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഹിലരി ക്ലിന്റണ് വാഗ്ദാനം ചെയ്തു.

6 7

Share This:

Comments

comments