ഔദ്യോഗിക പുസ്തകമായി ബൈബിള്‍ അംഗീകരിച്ച തീരുമാനം ഗവര്‍ണര്‍ ഹസ് ലാം വീറ്റോ ചെയ്തു.

0
940
style="text-align: justify;">പി .പി .ചെറിയാൻ
ടെന്നസ്സി സംസ്ഥാനത്തെ ഔദ്യോഗിക പുസ്തകമായി ബൈബിള്‍ അംഗീകരിച്ച തീരുമാനം ഗവര്‍ണര്‍ ഹസ് ലാം വീറ്റോ ചെയ്തു. ബൈബിള്‍ ഔദ്യോഗിക പുസ്തകമായി അംഗീകരിച്ച അമേരിക്കയിലെ ആദ്യ സംസ്ഥാനമായിരുന്ന ടെന്നിസ്സി. സംസ്ഥാനത്തെ ഇരു സഭകളും ഭൂരിപക്ഷത്തോടെ ബില്‍ പാസ്സാക്കിയതിനെ തുടര്‍ന്ന് ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ദേശവ്യാപകമായി ചൂടേറിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ബില്‍ പാസാക്കുന്നത് സംസ്ഥാന –ഫെഡറല്‍ ഭരണഘടനയ്ക്കു വിരുദ്ധമാണെന്ന സ്റ്റേറ്റ് അറ്റോര്‍ണി ജനറലിന്റെ മുന്നറിയിപ്പ് അവഗണിച്ചു ഏപ്രില്‍ അഞ്ചിനായിരുന്നു സെനറ്റ് ബില്‍ പാസ്സാക്കി ഗവര്‍ണ്ണരുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. ബൈബിള്‍ ൈദവചനമാണെന്ന് നാം എല്ലാവരും വിശ്വസിക്കുമ്പോള്‍ തന്നെ ഇതിനെ ഒരു ചരിത്ര പുസ്തകമാക്കി വിലകുറച്ചു കാണിക്കുന്നതില്‍ എന്താണ് പ്രസക്തി എന്നായിരുന്നു ബില്‍ വീറ്റോ ചെയ്ത് ഗവര്‍ണര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയത്. ബില്ലിന്റെ സ്‌പോണ്‍സറും റിപ്പബ്ലിക്കന്‍ സെനറുമായ സ്റ്റീവ് സന്ദര്‍ലാന്റ് വീറ്റൊ ഒഴിവാക്കുന്നതിന് അടുത്ത തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയൊ യോഗം വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. 2011 ല്‍ ഗവര്‍ണര്‍ പദവി ഏറ്റെടുത്തിനുശേഷം മൂന്ന് ബില്ലുകള്‍ വീറ്റൊ ചെയ്തിരുന്നു. ഇതില്‍ ഒന്നുപോലും സെനറ്റിറില്‍ തിരിച്ചുവരികയോ, നിയമമാകുകയോ ചെയ്തിട്ടില്ല. ഈ ബില്ലിന്റെ ഭാവിയും അതില്‍ നിന്നും ഭിന്നമാകാന്‍ സാധ്യതയില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്.

Share This:

Comments

comments