നടന്‍ മുകേഷിന്റെ വിവാഹം നീയമവിരുദ്ധം; സരിത

0
1152

style="text-align: center;">നടന്‍ മുകേഷിന്റെ വിവാഹം നീയമവിരുദ്ധം; സരിത

****************************

താനുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെയാണ് മുകേഷ് വിവാഹിതനായിരിക്കുന്നതെന്ന് മുന്‍ ഭാര്യ സരിത പറയുന്നു. ദീര്‍ഘകാലം സരിതയുമായി ബന്ധമൊന്നുമില്ലാതെ വേര്‍പെട്ടുകഴിയുകയായിരുന്ന മുകേഷ് ഈയിടെയാണ് മേതില്‍ നിവേദിതയെ വിവാഹം കഴിച്ചത്. താനുമായുള്ള ബന്ധം നീയമപരമായി വേര്‍പെടുത്താതെ നടത്തിയ ഈ വിവാഹം തികച്ചും നീയമവിരുദ്ധമാണെന്നും സരിത പറഞ്ഞു. വിവാഹ വാര്‍ത്ത ഒരു ഞെട്ടലോടെയാണ് താന്‍ കേട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.mukesh-with-sarith
ദുബായില്‍ നിന്നും അയച്ച ഇ മെയിലില്‍ 1988 ല്‍ വിവാഹിതരായ തങ്ങള്‍ക്ക്‌ രണ്ടു കുട്ടികളുണ്ടെന്നും അവര്‍ക്കൊപ്പം ദുബായില്‍ താമസിക്കുകയാണെന്നും മുകേഷിന്റെ വിവാഹ വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞ താന്‍ ഞെട്ടിയെന്നൂം മുകേഷിനെതിരേ സിവില്‍ ക്രിമിനല്‍ കേസ്‌ നല്‍കുമെന്നും പറയുന്നു.
പൊരുത്തക്കേടുകളെ തുടര്‍ന്ന്‌ 2007 ല്‍ ചെന്നൈയിലെ കുടുംബക്കോടതിയില്‍ എത്തുകയും 2009 ല്‍ സംയുക്‌ത വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുകയും ചെയ്‌തു. പിന്നീട്‌ കോടതി വിളിക്കുമ്പോഴൊന്നും മൂകേഷ്‌ എത്താതിരുന്നതിനെ തുടര്‍ന്ന്‌ 2010 ല്‍ താന്‍ ഹര്‍ജി പിന്‍ വലിച്ചെന്നും സരിത ഇ മെയിലില്‍ പറയുന്നു.
അതേസമയം വിവാഹബന്ധം വേര്‍പെടുത്തിയതിന്റെ രേഖകള്‍ തന്റെ കയ്യിലുണ്ടെന്ന്‌ പ്രതികരിച്ച മുകേഷ്‌ പരസ്യ പ്രതികരണത്തിനില്ലെന്നും വ്യക്‌തമാക്കി. മരടിലെ വസതിയില്‍ വീട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ വ്യാഴാഴ്‌ചയായിരുന്നു മുകേഷ്‌ നിവേദിതയെ വിവാഹം കഴിച്ചത്‌. തികച്ചും ലളിതമായിട്ടായിരുന്നു ചടങ്ങ്‌. തുടര്‍ന്ന്‌ മരടിലെ സബ്‌ റജിസ്‌ട്രാര്‍ ഓഫീസിലെത്തി ഇരുവരും വിവാഹം റജിസ്‌റ്റര്‍ ചെയ്‌തു.പിന്നീട്‌ തൃപ്പൂണിത്തുറ പുതിയകാവ്‌ ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകളും നടത്തിയിരുന്നു.
**************************************
/// ജോ കാലിഫോര്‍ണിയ /// യു.എസ്.മലയാളി ///
**************************************

Share This:

Comments

comments