41 കാരി അമേരിക്കന്‍ വനിത 23 കാരന്‍ ഗുജറാത്തി യുവാവിനെ വിവാഹം കഴിച്ചു.

0
510
style="text-align: justify;">ജോണ്‍സണ്‍ ചെറിയാന്‍
പ്രണയത്തിന്റെ ഭാഷക്ക് അതിര്‍വരമ്പുകളില്ല അവിടെ ഹൃദയത്തിന്റെ ഭാഷക്കാണ് പ്രാധാന്യം. ഫേസ് ബുക്ക് വഴി ഒരു വര്‍ഷത്തെ പരിചയം..മെല്ലെ മെല്ലെ പ്രണയത്തിലേക്ക് വഴുതിവീണു..ആദ്യമാദ്യം ഓണ്‍ലൈന്‍ ചാറ്റിംഗ് പിന്നീട് വീഡിയോ ചാറ്റിംഗ്..41 കാരിയായ അമേരിക്കന്‍ വനിത ടേമിലിയും 23 കാരന്‍ അഹമ്മദാബാദ് സ്വദേശി ഹിതേഷും ഇക്കഴിഞ്ഞയാഴ്ച്ച അഹമ്മദാബാദിലെ ചോട്ടിലാ ക്ഷേത്രത്തില്‍വച്ചു വിവാഹിതരായി.
ഹിതേഷിനു ഇംഗ്ലീഷ് നന്നായി വശമില്ല. അയാളുടെ തട്ടീം മുട്ടീമുള്ള ഇംഗ്ലീഷ് ഭാഷയും അതിന്റെ ആശയവും ടേമിലി നന്നായി മനസ്സിലാക്കിയിരുന്നു..പ്രണയത്തിനു ഭാഷാപ്രാവീണ്യം ആവശ്യമില്ലെന്നതിനു തെളിവാണ് ഈ പ്രണയം. ടേമിലി മുന്പ് വിവാഹിതയായിരുന്നു. പിന്നീട് ആ ബന്ധം ഒഴിഞ്ഞു.

Share This:

Comments

comments