Home Coocking അവല് ഡേറ്റ്സ് പായസം (Aval Dates – Simple,Tastey & Healthy payasam).
style="text-align: justify;">രാജി കൃഷ്ണകുമര്‍
അവല് ഡേറ്റ്സ് പായസം (Aval Dates – Simple,Tastey & Healthy payasam)
ആവശ്യമുള്ള സാധനങ്ങള്‍
അവല് = 200 ഗ്രാം
പാല് = 2 ലിറ്റര്‍
പഞ്ചസാര = 300 ഗ്രാം
ഏലക്ക പൊടി = 1 tsp
നെയ്യ് = 50 ഗ്രാം
മില്‍ക്ക് മെയ്ഡ് = 250 ഗ്രാം
കശുവണ്ടി = 25 ഗ്രാം
ഈന്തപ്പഴം = 50 ഗ്രാം
ഉണക്കമുന്തിരി = 25ഗ്രാം
തയ്യാറാക്കുന്ന വിധം.
ചുവടു കട്ടിയുള്ള പാത്രത്തില്‍ കുറച്ച് നെയ്യൊഴിച്ച് ചൂടാകുമ്പോള്‍,അവല് വറുക്കുക.
ക്രിസ്പ് ആകുമ്പോള്‍ പാത്രത്തില്‍ നിന്നു മാറ്റുക.
പാത്രത്തില്‍ പാല് ഒഴിച്ച് ചൂടാകുമ്പോള്‍, ഈന്തപ്പഴം, ഉണക്കമുന്തിരി ഇവ ചേര്‍ക്കുക.
തിളവരുമ്പോള്‍ അവല് ചേര്‍ക്കുക. നന്നായി ഇളക്കുക.
പഞ്ചസാര ചേര്‍ക്കുക. ഇളക്കിക്കൊണ്ടിരിക്കുക.
5 മിനിറ്റിനുശേഷം, മില്‍ക്ക് മെയ്ഡ് ചേര്‍ക്കുക.
ഏലക്ക പൊടിയും ചേര്‍ത്ത് ബാക്കി നെയ്യൊഴിച്ച് കശുവണ്ടി വറുത്തതിട്ട് ഇറക്കാം.
Comments
comments