വര്‍ഗീസ്‌ താന്നിക്കല്‍ ( ബാബു 67 ) നിര്യാതനായി.

0
588
style="text-align: justify;">ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂയോര്‍ക്ക്: തിരുവല്ല ഓതറ താന്നിക്കല്‍ പരേതനായ ഉണ്ണിക്കുഞ്ഞിന്റെ മകനും നോര്‍ത്ത് അമേരിക്കയിലെ ആദ്യ മലയാളി കുടിയേറ്റക്കാരിലൊരാളുമായ വര്‍ഗീസ് താന്നിക്കല്‍ (ബാബു­- 67) ഏപ്രില്‍ മൂന്നിന് ന്യുയോര്‍ക്കില്‍ നിര്യാതനായി.
അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് സമൂഹത്തിലേവര്‍ക്കും സുപരിചിതനായ ബാബു താന്നിക്കല്‍ ഇന്‍ഡ്യാ ക്രിസ്ത്യന്‍ അസ്സബ്ലി സഭയുടെ ബോര്‍ഡംഗവും സജീവ പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: കുഞ്ഞമ്മ ചുനക്കര ആര്യാട്ട് കുടുംബാഗമാണ്. മക്കള്‍: ബെറ്റി, ജെയിംസ്, അനിത മരുമക്കള്‍: വിനോദ് ദേവന്‍, അന്ന ജെയിംസ്. സഹോദരങ്ങള്‍: മറിയാമ്മ അലക്‌സാ ര്‍, ശോശാമ്മ കുഞ്ഞച്ചന്‍, ഏലീയാമ്മ ജോണികുട്ടി, സാറാമ്മ അലക്‌സ്.
ഏപ്രില്‍ 7,8 വ്യാഴം, വെള്ളി തീയതികളില്‍ വൈകിട്ട് 6 മുതല്‍ 9 വരെ ന്യുയോര്‍ക്ക് വാലി സ്ട്രീമിലുളള്ള ഗേറ്റ്‌വേ ക്രിസ്ത്യന്‍ സെന്ററില്‍ ഭൗതീക ശരീരം പൊതുദര്‍ശ നത്തിനു വെയ്ക്കുന്നതായിരിക്കും. ഏപ്രില്‍ 9 നു ശനിയാഴ്ച രാവിലെ 8.30നു ഗേറ്റ്‌വേ ക്രിസ്ത്യന്‍ സെന്ററില്‍ സംസ്ക്കാര ശുശ്രൂഷകള്‍ ആരംഭിക്കുകയും തുടര്‍ന്ന് ഇന്‍ഡ്യാ ക്രിസ്ത്യന്‍ അസ്സബ്ലി സഭയുടെ ചുമതലയില്‍ നാസോ നോള്‍സ് സെമിത്തേരിയില്‍ സംസ്ക്കാരം നടത്തപ്പെടുന്നതുമാണ്.
ബന്ധു മിത്രാദികള്‍ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് താല്‍പര്യപ്പെടുന്നു.

Share This:

Comments

comments