സരിതയെ കോടതി വിമര്‍ശിച്ചു.

0
537
style="text-align: justify;">കൊച്ചുമോന്‍ മണര്‍കാട്.
കൊച്ചി: സരിത നായരോട്  രാഷ്ട്രീയം കളിക്കുവാനുള്ള മൈതാനമായി കോടതിയെ കാണരുതെന്ന് ഹൈകോടതി. സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സരിത നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈകോടതിയുടെ ഈ രൂക്ഷ വിമര്‍ശനം.
സോളാര്‍ തട്ടിപ്പു കേസില്‍ പ്രതിയായ സരിതക്ക് എങ്ങനെയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാനാവുമെന്ന് ഹൈകോടതി ചോദിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരന്‍ ശ്രീധരന്‍ നായര്‍ വന്നിട്ടില്ല. പരാതിക്കാരന്‍റെ പ്രതിനിധിയായി പ്രതിക്ക് ഹാജരാകാനാവില്ലെന്നും ജസ്റ്റിസ് ബി. കെമാല്‍പാഷ പറഞ്ഞു.
സോളര്‍ കമീഷനില്‍ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് സരിത ഹൈകോടതിയെ സമീപിച്ചത്. സരിത 33 കേസില്‍ പ്രതിയായ ഒരാള്‍ പറയുന്നത് വിശ്വസിക്കാനാവില്ല. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് ഹര്‍ജിയുമായി എത്തിയിട്ടുള്ളത്. ഇതിന് പിന്നില്‍ രാഷ്ട്രീയ ദുരുദ്ദേശ്യമുണ്ടെന്ന് സംശയിക്കണമെന്നും ജസ്റ്റിസ് കെമാല്‍പാഷ പറഞ്ഞു.
കഴമ്പുള്ള ഒട്ടേറെ കേസുകളില്‍ സി.ബി.ഐ അന്വേഷണം നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി വരുന്നത്. കോടതിയുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തരുതെന്നും കെമാല്‍പാഷ പറഞ്ഞു. സമാന ആവശ്യം ഉന്നയിച്ച് വി.എസ് അച്യുതാനന്ദനും ജോര്‍ജ് കൈതാരവും നല്‍കിയ ഹരജികള്‍ തള്ളിയ കാര്യവും കോടതി ചൂണ്ടിക്കാട്ടി.
സരിതയുടെ വാക്കുകള്‍ വിശ്വസിക്കാനാവില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസഫലി കോടതിയില്‍ വാദിച്ചു. സരിത 33 കേസില്‍ പ്രതിയാണെന്നും കോടതിയുടെ സമയം നഷ്ടപ്പെടുത്തുകയാണെന്നും ആസഫലി അറിയി­ച്ചു.

Share This:

Comments

comments