ഫോമ സുവനീര്‍ 2016; പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

0
469
വിനോദ് കൊണ്ടൂർ ഡേവിഡ്
ന്യൂയോര്‍ക്ക് : ഫ്‌ളോറിഡയില്‍ ജൂലൈ ഏഴു മുതല്‍ 10 വരെ നടക്കുന്ന ഫോമ അഞ്ചാമത് അന്തര്‍ദേശിയ സമ്മേളനത്തോടനുബന്ധിച്ചു പ്രകാശനം ചെയ്യുന്ന സുവനീറിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
ഫോമയുടെയും അംഗ സംഘടനകളുടെയും നാളിതുവരെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടും ജീവകാരുണ്യ രംഗത്തു നടത്തുന്ന ഫോമ-ആര്‍സിസി സംയുക്ത സംരഭവത്തിന്റെ വിശദവിവരങ്ങളും സുവനീറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കലാ, സാംസ്കാരിക, സാഹിത്യരംഗത്ത് മികച്ച നിലവാരം പുലര്‍ത്തുന്ന ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നതാണ്. ഒരു ഇംഗ്ലീഷ് സെക് ഷന്‍ സുവനീറിന്റെ പ്രത്യേകതയാണ്. 22 വയസുവരെയുള്ള യുവതീയുവാക്കളുടെ ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ള സാഹിത്യ സൃഷ്ടികള്‍ സുവനീറിന്റെ ഭാഗമായിരിക്കും. ഈ വിഭാഗത്തില്‍ ഏറ്റവും മികച്ച 10 രചനകള്‍ക്ക് സമ്മേളനത്തില്‍ കാഷ് അവാര്‍ഡു സമ്മാനിക്കും.
സാമുവല്‍ തോമസ്, ജെ. മാത്യൂസ്, ഡോ. സാറാ ഈശോ, റോഷിന്‍ മാമ്മന്‍, സജി കരിമ്പന്നൂര്‍, വര്‍ഗീസ് ചുങ്കത്തില്‍, സാം ജോര്‍ജ്, ഡോ. എന്‍.പി. ഷീല എന്നിവരാണ് എഡിറ്റോറിയല്‍ ബോര്‍ഡില്‍ പ്രവര്‍ത്തിക്കുന്നത്.
വിവരങ്ങള്‍ക്ക്: ജെ. മാത്യൂസ് 914 450 1442, ഇ-മെയില്‍ jmathews335@gmail.com
വിലാസം: 64 LEROY Ave., Valhalla, Ny. 10595. – See more at: http://www.deepika.com/nri/

 

Share This:

Comments

comments