
Home America ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2016; ഏപ്രില്‍ രണ്ടിന്, ഏവര്‍ക്കും സ്വാഗതം.
style="text-align: justify;">ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ : ഏപ്രില്‍ രണ്ടിന് ശനിയാഴ്ച രാവിലെ 8 മണി മുതല്‍ ബെല്‍വുഡിലെ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വെച്ചു നടത്തപ്പെടുന്ന കലാമേള 2016-ലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ടോമി അംബേനാട്ടും, സെക്രട്ടറി ബിജി സി. മാണിയും, കലാമേള ചെയര്‍മാന്‍ രഞ്ചന്‍ ഏബ്രഹാമും അറിയിച്ചു.
ഇതിനോടകം 650-ഓളം കുട്ടികള്‍ വിവിധ മത്സരങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്തത് ഒരു സര്‍വ്വകാല റിക്കാര്‍ഡാണ്. മത്സരങ്ങളുടെ വ്യക്തമായ ഷെഡ്യൂള്‍ രണ്ട് ദിവസത്തിനകം ഷിക്കാഗോ മലയാളി അസോസിയേഷന്‍ വെബ്‌സൈറ്റായ www.chicagomalayaleeAssociation.org-ല്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഒരേസമയം നാലു വേദികളിലായി നടത്തപ്പെടുന്ന മത്സരങ്ങള്‍ക്ക് കലാമേള കോ- ചെയര്‍മാന്‍മാരായ ജിമ്മി കണിയാലി, ജിതേഷ് ചുങ്കത്ത് എന്നിവരോടൊപ്പം മലയാളി അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും നേതൃത്വം നല്‍കുന്നതാണ്.
കേരളാ സംസ്ഥാന സ്‌കൂള്‍ യുകവജനോത്സവങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഈ കലാമാമാങ്കം കാണുന്നതിന് പ്രവേശനം സൗജന്യമാണ്. അമേരിക്കയിലെതന്നെ ഏറ്റവും വലുതും ഉന്നത നിലവാരം പുലര്‍ത്തുന്നതുമായ ഈ കലാമേള 2016 കാണുന്നതിനും പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ മലയാളി സുഹൃത്തുക്കളേയും കലാമേള ഹാളിലേക്ക് സ്വാഗതം ചെയ്യുന്നു. ജിമ്മി കണിയാലി അറിയിച്ചതാണിത്.
Comments
comments