ഡാളസ്സില്‍ കാറപകടം- മൂന്നു കുട്ടികള്‍ കൊല്ലപ്പെട്ടു.

0
893
 പി.പി.ചെറിയാന്‍
 ഡാളസ് : വെസ്റ്റ് ഡാളസ്സില്‍ ഇന്ന് വൈകീട്ടുണ്ടായ കാറപകടത്തില്‍ മൂന്നു കുട്ടികള്‍ കൊല്ലപ്പെടുകയും, നാലാമത്തെ കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
അതിവേഗതയാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
നിസ്സാന്‍ സെന്‍ട്രയും, ഡോഡ്ജ് കാറുമാണ് കൂട്ടിയിടിച്ചത്.
ആശുപത്രി അധികൃതരാണ് മൂന്ന് കുട്ടികളുടെ മരണം സ്ഥിരീകരിച്ചത്. പേര്‍ വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. രണ്ടു കാര്‍ ഡ്രൈവര്‍മാരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
സിംഗള്‍ട്ടണ്‍ ബിലവഡിലാണ് അപകടം സംഭവിച്ചത്. ഇതേ തുടര്‍ന്ന് ആറുവരി പാതയിലെ വാഹന ഗതാഗതം പോലീസ് തടഞ്ഞു. സംഭവത്തെ കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

3 4

Share This:

Comments

comments