നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന അസംബ്ലി മീറ്റിംഗ് ഏപ്രില്‍ 1, 2 തീയതികളില്‍.

0
738
style="text-align: justify;"> ബെന്നി പരിമണം
ഫിലഡല്‍ഫിയ ന്മ നോര്‍ത്ത് അമേരിക്ക – യൂറോപ്പ് മാര്‍ത്തോമ ഭദ്രാസന ത്തിന്റെ വാര്‍ഷിക അസംബ്ലി സമ്മേളനം ഏപ്രില്‍ 1, 2 തീയതികളില്‍ നടക്കും. ഫില!ഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ ദേവാലയത്തില്‍ ഏപ്രില്‍ 1 വെളളിയാഴ്ച വൈകിട്ട് 5.30 ന് ഭദ്രാസനാധിപന്‍ അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ തിയൊഡൊഷ്യസ് എപ്പിസ്‌കോപ്പായുടെ അധ്യക്ഷതയില്‍ സമ്മേളനം ആരംഭിക്കും. ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളില്‍ നിന്നുളള അസംബ്ലി പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഭദ്രാസന സെക്രട്ടറി റവ. ബിനോയ് ജെ. മാത്യു ഏവര്‍ക്കും സ്വാഗതം ആശംസിക്കും.
അഭി. ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തായുടെ ദേഹ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തുകയും ധ്യാന പ്രസംഗം, അധ്യക്ഷ പ്രസംഗം എന്നിവയ്ക്കുശേഷം കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി ഭദ്രാസനത്തിന് സ്തുത്യര്‍ഹമായ നേതൃത്വം നല്‍കിയ ഭദ്രാസന എപ്പിസ്‌കോപ്പാ അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ തിയൊഡൊഷ്യസ് തിരുമേനിക്ക് യാത്ര അയപ്പ് നല്‍കുകയും പുതിയ ഭദ്രാസനാധ്യക്ഷനായി ചുമതലയേല്‍ക്കുന്ന അഭി. ഡോ. ഐസക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പായ്ക്ക് സ്വാഗതം ആശംസിക്കുകയും ചെയ്യുന്ന പ്രത്യേക യോഗം നടക്കും. രണ്ടാം ദിനം കൂടുന്ന മീറ്റിങ്ങില്‍ 2015 ലെ ഭദ്രാസനത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിക്കും. ഈ മീറ്റിംഗുകളിലെല്ലാം വിവിധ ദേവാലയങ്ങളില്‍ നിന്നുളള വൈദീകരും പങ്കെടുക്കും. ഭദ്രാസനത്തിന്റെ ആത്മീയ നേതൃത്വ സംഗമത്തിന് വിപുലമായ ക്രമീകരണങ്ങളാണ് അസന്‍ഷന്‍ മാര്‍ത്തോ ദേവാലയം ഒരുക്കിയിരിക്കുന്നത്.
ഭദ്രാസന മീഡിയ കമ്മിറ്റിക്കു വേണ്ടി സഖറിയ കോശി അറിയിച്ചതാണിത്.

Share This:

Comments

comments