സിനിമാ നടന്‍ (35) ജിഷ്ണു രാഘവന്‍ അന്തരിച്ചു.

0
582

ജോണ്‍സണ്‍ ചെറിയാന്‍.

കോട്ടയം: സിനിമാ നടന്‍ (35) ജിഷ്ണു രാഘവന്‍ അന്തരിച്ചു. കൊച്ചിയിലെ  സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ എട്ടു മണിക്കായിരുന്നു  അന്ത്യം. അർബുദ ബാധയെത്തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു.ഒരിക്കല്‍ അസുഖം പൂര്‍ണ്ണമായി  ഭേദപ്പെട്ടു അഭിനയരംഗത്തേക്ക് തിരിച്ചു വന്നതായിരുന്നു. വീണ്ടും രോഗം മൂര്ചിക്കുകയായിരുന്നു. 

ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പഴയകാല നടൻ രാഘവന്റെ മകനാണ്.
സംവിധായകൻ കമലിന്റെ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. റെബേക്ക ഉതുപ്പ് കിഴക്കേമലയാണ് അവാസനം അഭിനയിച്ച ചിത്രം. നേരറിയാൻ സിബിഐ, ചക്കരമുത്ത്, ഓർഡിനറി, നിദ്ര തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

യുഎസ് മലയാളിയുടെ ഹൃദയം നിറഞ്ഞ അനുശോചനങ്ങള്‍…

Share This:

Comments

comments