ഷിക്കാഗോയില്‍ പെസഹാ വ്യാഴാഴ്ചയിലെ കാല്‍കഴുകല്‍ ശുശ്രൂഷ.

0
344
style="text-align: justify;">ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ : വിശുദ്ധ പീഡാനുഭവ വാരത്തിന്റെ അഞ്ചാം ദിവസമായ പെസഹാ വ്യാഴാഴ്ച യേശു ശിഷ്യ•ാരുടെ കാല്‍ കഴുകിയതിനെ അനുസ്മരിക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷ പന്ത്രണ്ടു പേരുടെ കാലുകള്‍ കഴുകി തുടച്ചുകൊണ്ട് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭി. അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനി നിര്‍വഹിക്കും.
ഷിക്കാഗോയിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളും ചേര്‍ന്ന് സെന്റ് ഡിമിട്രിയോസ് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ച് (893 ച ഇവൗൃരവ ഞറ, ഋഹാവൗൃേെ, കഘ 60126) മാര്‍ച്ച് 24-ന് വ്യാഴാഴ്ച വൈകിട്ട് 6 മണിക്കായിരിക്കും ശൂശ്രൂഷകള്‍ നടക്കുക.
ആദ്ധ്യാത്മിക സത്യങ്ങള്‍ നാടകീയതയോടെ അനുഭവിച്ച് നടത്തുന്ന ഈ പാവന കര്‍മ്മത്തിലേക്ക് എല്ലാ വിശ്വാസികളേയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഫാ. ഡാനിയേല്‍ ജോര്‍ജ്, ഫാ. ഏബ്രഹാം ചാക്കോ തുടങ്ങിയവര്‍ അറിയിച്ചു. വന്ദ്യ ഡോ. കുര്യാക്കോസ് തോട്ടുപുറം കോര്‍എപ്പിസ്‌കോപ്പ, ഫാ. ഹാം ജോസഫ്, ഫാ. മാത്യൂസ് ജോര്‍ജ്, ഫാ. ജോണ്‍ ഏബ്രഹാം, ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍ തുടങ്ങിയവര്‍ ശുശ്രൂഷകളില്‍ സംബന്ധിക്കും.
കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.

Share This:

Comments

comments