ഷിക്കാഗോയില്‍ ഇരുപത്തിയൊന്ന് വയസ് വരെ പുകവലിക്ക് നിരോധനം.

0
294
style="text-align: justify;">പി. പി. ചെറിയാന്‍
 ഷിക്കാഗൊ : ഷിക്കാഗൊ നഗരത്തില്‍ ഇരുപത്തി ഒന്ന് വയസിന് താഴെയുളളവര്‍ പുകവലിക്കുന്നത് സിറ്റി കൗണ്‍സില്‍ കര്‍ശനമായി നിരോധിച്ചു.
നിലവില്‍ 18 വയസ് ഉളളവര്‍ക്ക് പുകവലിക്കുന്നതിനുളള അനുമതിയാണ് ഇന്ന് (മാര്‍ച്ച് 16ന്) ചേര്‍ന്ന സിറ്റി കൗണ്‍സില്‍ യോഗം ഇരുപത്തി ഒന്നാക്കി ഉയര്‍ത്തിയത്.
“സ്‌മോക്ക് ലസ് ടു ബാക്കോ’ യുടെ ഉപയോഗവും തടഞ്ഞു കൊണ്ടാണ് ഷിക്കാഗൊ സിറ്റി കൗണ്‍സില്‍ യോഗം പിരിഞ്ഞത്. ബേസ് ബോള്‍ സ്‌റ്റേഡിയം, സ്‌പോര്‍ട്‌സ് നടക്കുന്ന പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും നിരോധനം നിലവില്‍ വരും.
സ്‌മോക്ക് ലസ് ടുബാക്കൊ നിരോധിക്കുന്ന നാലാമത്തെ സിറ്റി എന്ന ബഹുമതി ഇതോടെ ഷിക്കാഗോ കരസ്ഥമാക്കി. സാന്‍ഫ്രാന്‍സിസ്‌കോ, ബോസ്റ്റണ്‍, ലോസാഞ്ചല്‍സ് തുടങ്ങിയവയാണ് മറ്റ് മൂന്ന് സിറ്റികള്‍.
സ്റ്റിക്ക് പുകയിലയില്‍ നിന്നും നികുതിയിനത്തില്‍ ലഭിക്കുന്നത് 6 മില്യണ്‍ ഡോളറാണ്. അമേരിക്കയില്‍ ശ്വാസകോശാര്‍ബുദത്തിന് കാരണമാകുന്നത് പ്രധാനമായും പുകയിലയുടെയും പുകവലിയുടെയും അമിത ഉപയോഗമാണ്. നിയമ ലംഘനം നടത്തുന്നവരെ പിടികൂടാന്‍ പ്രത്യേക സംവിധാനങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് സിറ്റി കൗണ്‍സില്‍ വെളിപ്പെടുത്തി.

Share This:

Comments

comments