ഗിഫ്റ്റ് ഐഡിയാസ്.

0
1624
സാലി മാത്യു
വിശേഷ അവസരങ്ങളിൽ പ്രിയപ്പട്ടവർക്ക് സമ്മാനങ്ങൾ കൊടുക്കുന്ന പതിവ് നമുക്കേവർക്കുമുണ്ട് .അതൊരു മനോഹരമായി അലങ്കരിച്ച പെട്ടിയിലാണ് കൊടുക്കുന്നതും കിട്ടുന്നതുമെങ്കിലോ അത് കാണുന്നതിലും സൂക്ഷിച്ചുവെക്കുന്നതിലും ഇമ്പം കൂടും സന്തോഷവും എങ്കിൽ നമുക്കൊന്ന് ഒന്ന് ശ്രമിചു നോക്കിക്കൂടെ ? മനസു വെച്ചാൽ നമുക്ക് സ്വയം ചില പൊടിക്കൈകൾ ഒക്കെ നടത്തി ഗിറ്റ് ബോക്സ് മനോഹരമാക്കിയെടുക്കാവുന്നതാണ് .അതിന്റെ അകത്തുള്ള സമ്മാനത്തേക്കാൾ ഉപരി ആദ്യം കണ്ണുകൾക്ക് ആകർഷണം അപ്പോൾ കൈകളിൽ ലഭിക്കുന്ന ആ പൊതിയെയാണ് . വലിയ വിലകൊടുത്തു വാങ്ങുന്ന സമ്മാനങ്ങൾ അത് മനോഹരമായി കുറച്ചു സമയം ചിലവിട്ടു അലങ്കരിച്ചാൽ അത് കൊടുക്കുന്ന ആളിനും വാങ്ങുന്ന ആളിനും സംതൃപ്തി കിട്ടുമെന്നതിൽ രണ്ടാമതൊന്നു ചിന്തിക്കേണ്ടി വരില്ല പലതരത്തിലുള്ള മാതൃകയിലുള്ള ഗിഫ്റ്റ് റാപ്പർ പെട്ടികൾ ഇന്ന് സുലഭമായി മാർകെറ്റിൽ ലഭിക്കും. ഒന്നുകിൽ വാങ്ങിക്കുക. ഇനി അതുമല്ലെങ്കിൽ സ്വയം ചിത്രത്തിൽ കാണുന്ന പോലെ ഉണ്ടാക്കിയെടുക്കാവുന്നതുമാണ് ഞാനിവിടെ ചെയ്തിരിക്കുന്നത്പഴയ ആശംസ കാർഡ്‌കളൊന്നും കളയാതെ സൂക്ഷിച്ചുവെച്ചു അതിൽ നിന്നും വെട്ടിയെടുത്ത ചില മുത്തുകൾ പടങ്ങൾ ആണ്. ഓരോന്നും കിട്ടുബോഴേ അപ്പഴപ്പോൾ കളയരുത് ഒരു സ്ഥലത്ത് കളയാതെ സൂക്ഷിച്ചു വെക്കേണ്ടത് നിർബന്ധം ആണ് അപ്പോൾ ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിലും പിനീട് സമയമുള്ളപ്പോൾ നിറം കൊടുത്തോ മുത്തുകൾ പിടിപ്പിച്ചോ ഗിഫ്റ്റ് ബോക്സിൽ ഒട്ടിച്ചുവെക്കാം ഈ ബോക്സ് എന്റെ ആഭരണ പെട്ടിയാണ് വിലകൊടുത്തുവാങ്ങിക്കുന്നതിലും എനിക്കി ഷ്ട്ടം സ്വയമായി ഇങ്ങനെ ഉണ്ടാക്കുന്നതിലാണ് നിങ്ങളും ഉണ്ടാക്കി നോക്കുക ഇനി ആ സന്ദർഭങ്ങളിൽ ഗിഫ്റ്റ് ബാഗ്‌ വാങ്ങാൻ പരക്കം പായേണ്ട ബെസ്റ്റ് ഓഫ് ലക്ക്.

17

Share This:

Comments

comments