2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച്‌ നടത്തുന്ന ഫൊക്കാനാ നാഷണൽ കൺവൻഷനു കാവ്യസൂര്യൻ ഒ.എൻ .വി കുറുപ്പിന്റെ പേര് നൽകി അദരിക്കുന്നു.

0
447
style="text-align: justify;"> ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോർക്ക്‌ : 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ വെച്ച്‌ നടത്തുന്ന ഫൊക്കാനാ നാഷണൽ കൺവൻഷൻ ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹില്‍ട്ടണ്‍ സ്യൂട്ട്‌ ഒരുങ്ങിക്കഴിഞ്ഞു. നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന്‌ കാവ്യസൂര്യൻ ഒ.എൻ .വി കുറുപ്പിന്റെ പേര് നൽകിഅദരിക്കുവാൻ തിരുമാനിച്ചതായി പ്രസിടണ്ട് ജോൺ പി ജോൺ ,സെക്രട്ടറി വിനോദ്‌ കെയാർ കെ എന്നിവർ അറിയിച്ചു. ഒ.എൻ .വി നഗർ എന്ന പേരിലായിരിക്കും ഈ കൺവൻഷൻ സെൻറർ അറിയപ്പെടുക .
ഒരുപാട് തലമുറകളെ ഓർമകളുടെ തിരുമുറ്റത്ത് തനിച്ചാക്കി ഒ.എൻ .വി യാത്രയായി. ശബ്ദകോലാഹലങ്ങളെ കവിത എന്ന് തെറ്റിദ്ധരിക്കുന്ന മലയാളത്തിന്റെ പുതിയ കവിതാലോകത്ത് ഇനിയൊരിക്കലും നികത്താനാവാത്ത ശൂന്യത ബാക്കിയാവുന്നു. മലയാളമണ്ണിന്റെ നൈർമ്മല്യവും , ശാലീനതയും, ഗ്രാമീണതയും ഹൃദയത്തിലും, വിടർന്ന പുഞ്ചിരിയിലും നിറഞ്ഞു നിന്ന വിശ്വമാനവ കവി. ബാല്യം മുതൽ ഏകാന്തതയെ പുണർന്ന്, മലയാളഭാഷയെ മാറോടണച്ചു സ്‌നേഹിച്ച, മുപ്പത്തിയാറിൽപ്പരം കവിതാസമാഹാരങ്ങളും ആത്മാവിനെ തൊട്ടുണർത്തുന്ന ഹൃദയസ്പർശിയായ എണ്ണമറ്റ സിനിമാ ഗാനങ്ങളും ഉറന്നൊഴുക്കിയ, മലയാളമനസ്സുകളെ വികാരതരളിതമാക്കിയ ഭാവഗായക, ആ അനശ്വര നാമത്തിനു മുമ്പിൽ കൂപ്പു കൈകളാൽ നമ്ര ശിരസ്കയാകുന്നു. ജീവിതം മുഴുവൻ കവിതയ്ക്ക് വേണ്ടി മാറ്റി വെച്ച പദ്മശ്രീ ഒ.എൻ .വി ക്ക് ഫൊക്കാനയുടെ സമ്പൂർണ്ണ ആദരാഞ്ജലികൾ.
ഫൊക്കാനയുടെ ആദ്യകാലംമുതലുള്ള കൺവഷനുകളിൽ നിറസാനിദ്ധ്യം ആയിരുന്ന പദ്മശ്രീ ഒ.എൻ .വി,
എന്നും ഫൊക്കാനയുടെ ഒരു സഹപ്രവർത്തകനും അയിരുന്നു.ഫൊക്കാനാ മലയാളത്തെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയും “ഭാഷയ്ക്കൊരു ഡോളർ” പദ്ധതിയും നടപ്പാക്കിയപ്പോൾ ഒ.എൻ .വിയുടെ സേവനവും
ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു. വാഷിംഗ്ടൺ ഡി.സിയിൽ 1992-ൽ ഡോ പാര്‍ഥസാര്‍ഥി പിള്ള പ്രസിഡന്റായിരിക്കുമ്പോൾ ഫൊക്കാന കൺവൻഷനിൽ ഓ.എന്‍.വി പങ്കെടുത്തു, ഫൊക്കാനക്കു വേണ്ടി ഒരുഅവതരണ ഗാനo എഴുതുക യുണ്ടായി.
ഫൊക്കാനയുടെ സന്തത സഹചാരിയും മാർഗ ദർശിയുമായിരുന്ന ഒ.എൻ .വി യുടെ പേര് നലകി കൺവൻഷൻ സെന്റെറിനെ അദരിക്കുന്നതായി പ്രസിടണ്ട് ജോൺ പി ജോൺ ,സെക്രട്ടറി വിനോദ്‌ കെയാർ കെ., ട്രഷറർ ജോയി ഇട്ടൻ, ട്രസ്റ്റി ബോർഡ്‌ ചെയർമാൻ പോൾ കറുകപ്പള്ളിൽ , എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌, കൺവഷൻ ചെയർമാൻ ടോമി കോക്കാട്ട് എന്നിവർ അറിയിച്ചു ..

Share This:

Comments

comments