കാത്തൂസ് ക്രാഫ്റ്റ്സ്.

0
1759
style="text-align: justify;">സാലി മാത്യു
ക്രെപ്‌ പേപ്പർ അഥവാ ഓർ ഗന്റീ തുണി
കത്രിക
പശ ഫ്ലാവേർ വയർ (ചെറിയ നൂൽ കമ്പി )
ഫ്ലാവേർ ടേപ്പ്
ഫ്ലവർ സ്റ്റിഗ്മ -പൂവിന്റ് മധ്യത്തിൽ മൊട്ടു പോലെ എന്തെങ്കിലും മുത്തുകൾ (ഇത്രയും മതി)
ഈ കാണുന്ന രീതിയിൽ ഇതളുകൾ വെട്ടി എടുക്കുക .ഓർ ഗന്റീ തുണിയാണ് ഇതിനുത്തമം ക്രെപ്‌ പേപ്പർ കൊണ്ടാണ് ഞാൻ ഉണ്ടാക്കിയിട്ടുള്ളത് .തുണിയാവുമ്പോൾ കുറച്ചുകൂടി ജോലികുറയും ,മനോഹരമായി ഇതിൽ പൂക്കളെ മിനഞെടുക്കാം ഈ കാണുന്ന തരത്തിൽ വലിപ്പചെറുപ്പം അനുസരിച്ച് ഏഴു ഇതളുകൾ വെട്ടിയെടുക്കുക ആദ്യം ചെറിയ ഇതളുകൾപിന്നീടു വലിയ ഇതളുകൾ അനുസരിച്ച് ഇതളുകൾ ഒട്ടിച്ചു ചേര്‍ക്കുക കമ്പിയിൽആദ്യം പൂവിനു ഒരു മദ്ധ്യ ഭാഗം വേണം ( സ്റ്റിഗ്മ )ആവശ്യമാണ് ഒരു മൊട്ട്പൊലെ യോ അല്ലെങ്കിൽ നടുവിൽ പൂവിനനുസരിച്ചു എന്തെങ്കിലും കളറുള്ള ചെറിയ മുത്തുകൾ കൊണ്ട് സ്റ്റിഗ്മ ഉണ്ടാക്കാം എന്തെങ്കിലുംകൊണ്ട് ആവാം പശ തേച്ചു മൊട്ടു പോലെ യോ മുത്തു കോര്‍ത്തു എടുത്തോ മദ്ധ്യം രൂപപ്പെടുത്തുക അതിനു മുകളിൽ വെട്ടിയെടുത്ത ഓരോ ഇതളുകളും ഒന്നിനുമുകളിൽഒന്നായി ഒരു പൂവിന്റെ ആകൃതിയിൽ ഒട്ടിച്ചു എടുക്കുക ഇനി ഇഷ്ടമനുസരിച്ച് ക്രമീകരിക്കുക ഇതു പൂവിന്റെയും ഇതളിന്റെ അറ്റങ്ങൾ ചുറ്റി എടുത്തു അടിയിൽ പശ തേച്ചുബലമായി പിടിപ്പിക്കണം ഇലയും ഇതുപോലെ ഇലയുടെ രൂപത്തിൽ വെട്ടിയെടുത്തു മദ്ധ്യ കമ്പി ഇട്ടു ഒട്ടിചെടുക്കുക ഇനിയും മനോധർമ്മമനുസരിച്ച് അലങ്കരിക്കുക.കുറച്ചു കലാബോധം കൂടി ഉണ്ടെങ്കിൽ ഇതിലും ഭംഗിയായി ഉണ്ടാക്കാവുന്നതാണ്.

Share This:

Comments

comments