ലിസി വീണ്ടും അഭിനയരംഗത്ത്‌.

0
249
style="text-align: justify;">ജോണ്‍സണ്‍ ചെറിയാന്‍
പ്രിയദര്‍ശനുമായി അകന്ന ലിസി സിനിമയിലേക്ക് മടങ്ങിവരുന്നു. ഒരുകാലത്ത് മലയാള സിനിമയുടെ ഹരമായിരുന്ന ലിസി രണ്ട് ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്. ബിജു ജെ.കട്ടയ്ക്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുവേഴ്‌സ് ലിംവിങ്‌ലി എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നതെന്നാണ് സൂചന.
എണ്‍പതുകളിലെ ചില പ്രമുഖ നായകന്മാരും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ആല്‍ബി, ലീന മരിയ തുടങ്ങിയ നിരവധി പുതുമുഖങ്ങളും ലിസിക്കൊപ്പം ഉണ്ടാവും. മൂന്ന് ദേശീയ അവാര്‍ഡുകളടക്കം നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ തങ്ക മീങ്കള്‍ എന്ന തമിഴ്
സിനിമയൊരുക്കിയ രാം സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂം ലിസി അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ 45 വയസുള്ള മദ്ധ്യവയസ്‌കയുടെ വേഷത്തിലാണ് ലിസി എത്തുന്നത്. കഥ വായിച്ചയുടന്‍ അഭിനയിക്കാന്‍ ലിസി സമ്മതം മൂളുകയായിരുന്നു.
സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള ബന്ധം അടുത്തിടെ വേര്‍പെടുത്തിയിരുന്നു ലിസി. 1994ല്‍ ചാണക്യ സൂത്രങ്ങള്‍ എന്ന സിനിമയിലാണ് ലിസി അവസാനം അഭിനയിച്ചത്.

Share This:

Comments

comments