സീരിയല്‍ താരം മേഘ്‌ന വിവാഹിതയാകുന്നു.

0
291
style="text-align: justify;">ജോണ്‍സണ്‍ ചെറിയാന്‍
ചന്ദനമഴയിലെ അമൃതയെ മരുമകളായി ലഭിക്കാന്‍ ആഗ്രഹിച്ച കേരളത്തിലെ വീട്ടമ്മമാര്‍ക്ക് നിരാശ നല്‍കി മേഘ്‌ന വിന്‍സെന്റിന്റെ വിവാഹം ഉറപ്പിച്ചു. സീരിയല്‍ താരം ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോമാണ് വരന്‍. മേഘ്‌നയുടെ വീട്ടില്‍വച്ച് പ്രണയദിനമായ ഫെബ്രുവരി 14നായിരുന്നു വിവാഹം ഉറപ്പിക്കല്‍ ചടങ്ങ്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
അടുത്ത വര്‍ഷമായിരിക്കും വിവാഹമെന്ന് മേഘ്‌ന പറയുന്നു. പ്രണയമായിരുന്നില്ല. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമാണിത്. ഇടക്കൊച്ചി സ്വദേശിയായ മേഘ്‌ന അമ്മയ്ക്കും അമ്മുമ്മയ്ക്കും ഒപ്പമാണ് താമസം. പിതാവ് ഗള്‍ഫിലാണ്. തൃശൂര്‍ സ്വദേശിയായ വരന്‍ ഡോണ്‍ ഒരു സ്വകാര്യ കമ്പനിയില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ്.    
വിവാഹിതയാകുന്നു
വിവാഹിതയാകുന്നു

Share This:

Comments

comments