രാജി കൃഷ്ണകുമര്‍
ബേക്കിങ്ങും, ഒവനും ഇല്ലാതെ ഒരു കേക്ക് ആവിയില്‍ ഉണ്ടാക്കിയാലോ?മധുരമുള്ള ഒരു 4 മണി വിഭവം
ആവശ്യമുള്ളവ
റവ വറുത്തത് – 1/4 കിലൊ
പഞ്ചസാര – 200 ഗ്രാം
മുട്ട – 2 എണ്ണം
ബട്ടര്‍ – 25 ഗ്രാം
റോസ് വാട്ടര്‍ – 1 സ്പൂണ്‍
ഏലക്കാപൊടി – 1 സ്പൂണ്‍
ചെറി- 25 ഗ്രാം
തയ്യാറാക്കുന്ന വിധം
റവ, പഞ്ചസാര, മുട്ട, ബട്ടര്ഇതെല്ലാം ഒരുമിച്ച്, മിക്സിയില്‍ നന്നായടിക്കുക. ഇതിലേക്ക് ഏലക്കപൊടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇഡ്ഡലി പാത്രത്തില്‍ വെള്ളം വച്ച്, തിളയ്ക്കുമ്പോള്‍, ഇഡ്ഡലിതട്ട് വച്ച് , അതിലേക്ക് റവക്കൂട്ടൊഴിക്കുക. ഓരോ ചെറി വച്ച് അലങ്കരിക്കുക.ആവിവരുമ്പോള്‍, ടൂത്ത് പിന് കൊണ്ട് കുത്തി പാകം നോക്കി ഓരോന്നായി എടുക്കാം..
Comments
comments