പച്ചക്കറിയും പഴവര്‍ഗങ്ങളും നന്നായി കഴുകി മാത്രമേ ഉപയോഗിക്കാവൂ.

0
401
style="text-align: justify;">ജോണ്‍സണ്‍ ചെറിയാന്‍
പച്ചക്കറിയും പഴവര്‍ഗങ്ങളും നന്നായി കഴുകി മാത്രമേ ഉപയോഗിക്കാവൂ. കീടനാശിനകളുടെ വിഷാംശം കളയാനായി ചില പ്രത്യേകതരം ലായനികള്‍ ഉപയോഗിക്കാം. 20 മില്ലി ലീറ്റര്‍ വിനാഗിരി ഒരു ലീറ്റര്‍ വെളളത്തില്‍ ലയിപ്പിച്ചു തയാറാക്കുന്ന വിനാഗിരി ലായനി പച്ചക്കറിയെ വിഷവിമുക്തമാക്കാന്‍ ഉപയോഗിക്കാം. 20 ഗ്രാം വാളന്‍പുളി ഒരു ലീറ്റര്‍ വെളളത്തില്‍ പിഴിഞ്ഞ് അരിച്ചെടുക്കുന്ന ലായനി നല്ലതാണ്. കൂടാതെ ടാമറിന്റ് പേസ്റ്റ് ലായനി (2 ചെറിയ സ്പൂണ്‍ പേസ്റ്റ് ഒരു ലീറ്റര്‍ വെളളത്തില്‍ ചേര്‍ത്ത് തയാറാക്കിയും ഉപയോഗിക്കാം.
ഇല വര്‍ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഇവയിലേതെങ്കിലും ലായനിയില്‍ പത്തു മിനിറ്റ് മുക്കി വച്ച ശേഷം നന്നായി കഴുകി ഉപയോഗിക്കാം. പഴവര്‍ഗങ്ങള്‍ കഴിയുന്നതും നന്നായി കഴുകി തൊലി നീക്കം ചെയ്ത് ഉപയോഗിക്കണം. മുന്തിരിയിലാണ് ശക്തമായ കീടനാശിനി പ്രയോഗം നടക്കാറുളളത്. മുന്തിരി ഉപയോഗിക്കുന്നതിനു മുമ്പ് ഉപ്പും മഞ്ഞളും ചേര്‍ത്ത് ലായനിയിലോ വിനാഗിരി ലായനിയിലോ പത്തു മിനിറ്റെങ്കിലും മുക്കി വെച്ച് ശേഷം കഴുകി ഉപയോഗിക്കാം.

Share This:

Comments

comments