ക്രിസ്ത്യന്‍-മുസ്ലീം ദൈവം ഒന്നാണെന്ന് പ്രഖ്യാപിച്ച പ്രൊഫസര്‍ കോളേജ് വിട്ടു.

0
431
പി.പി.ചെറിയാന്‍
 ചിക്കാഗൊ : ക്രിസ്ത്യാനികളും, മുസ്ലീമുകളും ഒരു ദൈവത്തെയാണ് ആരാധിക്കുന്നതെന്ന് പരസ്യമായി പ്രസ്താവിച്ച വീറ്റണ്‍ ഇവാജലിക്കല്‍ ക്രിസ്ത്യന്‍ കോളേജ് പ്രൊഫസര്‍ അദ്ധ്യാപക വൃത്തിയില്‍ നിന്നും സ്വയം വിട പറഞ്ഞു.
ഇല്ലിനോയ്‌സ് വീറ്റന്‍ കോളേജിലെ പ്രൊഫസറുടെ വിവാദ പ്രസ്താവന ദേശീയതലത്തില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു.
കോളേജ് വിശ്വാസത്തിന് ഘടകവിരുദ്ധമാണ് പ്രൊഫസറുടെ പ്രസ്താവന എന്ന് ആരോപിച്ചു കഴിഞ്ഞ ഡിസംബറില്‍ ഇവരെ ജോലിയില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു.
മുസ്ലീം യുവതികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു തലയില്‍ സ്‌കാര്‍ഫ് ധരിച്ചു കോളേജില്‍ എത്തിയതും കോളേജ് അധികൃതരെ പ്രകോപിപ്പിച്ചു.
ഇസ്ലാമും ക്രിസ്റ്റ്യാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചു നാം ആരാധിക്കുന്നത് ഒരു ദൈവത്തെയാണെന്ന് പോപ് ഫ്രാന്‍സിസിന്റെ വാചകങ്ങള്‍ ചൂണ്ടികാട്ടിയാണ് പ്രൊഫസര്‍ പ്രസ്താവന നടത്തിയത്.
കോളേജ് അധികൃതര്‍ പ്രൊഫസറെ പിരിച്ചു വിടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത് വലിയ പ്രതിഷേധത്തിന് വഴി തെളിയിച്ചിരുന്നു.
എന്നാല്‍ പ്രൊഫസറും, മാനേജ്‌മെന്റും തമ്മിലുണ്ടാക്കിയ കാരാറിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ കോളേജിലെ ജോലി സ്വയം ഉപേക്ഷിക്കുന്നതിന് തയ്യാറായത്. കരാറിലെ വ്യവസ്ഥകള്‍ വെളിപ്പെടുത്തുവാന്‍ പ്രൊഫസറോ കോളേജ് അധികൃതരോ തയ്യാറായിട്ടില്ല.

6 7 8

Share This:

Comments

comments