ഫൊക്കാനയുടെ ന്യൂ യോർക്ക്‌ രീജിന്റെ പരിപുർണ്ണ പിന്തുണ പ്രസിഡന്റ്‌ സ്ഥാനാർഥിയായി മത്സരിക്കുന്ന മാധവൻ നായർക്.

0
247
style="text-align: justify;">ഡോക്ടർ ജോസ് കാനാട്ട്
ഫൊക്കാനയുടെ ന്യൂ യോർക്ക്‌ രീജിണൽ പ്രസിഡന്റ്‌ ജോസ് കാനാട്ടിന്റെ അദ്ധ്യക്ഷ തയിൽ കുടുകയം, 2016 -2018 ലെ ഫൊക്കാന പ്രസിഡന്റ്‌ സ്ഥാനാർഥി യായി മത്സരിക്കുന്ന മാധവൻ നായർക് പുർണ്ണ പിന്തുണ നൽകുവാനും രീജിണൽകമ്മറ്റി തിരുമാനിച്ചു.ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് തന്റെ കഴിവു തെളിയിച്ചിട്ടുള്ള , മലയാളി അസോസിയേഷൻ ഓഫ് ന്യൂ ജേർസി യുടെ ട്രസ്റ്റീ ബോർഡ്‌ മെമ്പറും,നാമത്തിന്റെ ചെയർമാനും അയ മാധവൻ നായർ അമേരിക്കയിൽ അറിയപ്പെടുന്ന ഒരു ബിസിനെസ് കാരൻ കുടിയാണ്. ന്യൂ യോർക്കി ലുള്ള പന്ത്രണ്ട് സംഘടനകളിൽ നിന്ന് അനപതോളം പ്രതിനിതികൾ പങ്കെടുത്തു .ഇന്നത്തെ സഹ്യചര്യത്തിൽ മാധവൻ നായർ പ്രസിഡന്റ്‌ ആകുന്നതാണ് ഫൊക്കാനക്ക് ഏറെ ഉചിതം എന്നും  രീജിണൽകമ്മറ്റി വിലയിരുത്തി.ഫൊക്കാനക്ക് പല മറ്റങ്ങളും വരൂത്തെണ്ടതായിട്ടുണ്ട്,ജനഹൃദയങ്ങളിലേക്ക് ആകര്‍ഷിക്കത്തക്ക വിധത്തില്‍ അതിന്റെ രൂപകല്പനയില്‍ മാറ്റം വരുത്തുമെന്ന് ജിണൽകമ്മറ്റിവിലയിരുത്തി.
മാധവൻ നായർ തന്നിൽ അർപ്പിച്ച വിശ്വസത്തിന് നന്ദി രേഖപ്പെടുത്തുകയും, തന്നിൽ കഴിയവുന്നത് ഫൊക്കാനയുടെ നൻമ്മക് വേണ്ടി ചെയ്യുമെന്നും ഉറപ്പു നൽകി. സമൂഹത്തിന് നന്മകള്‍ ചെയ്യുമ്പോഴാണ് നാം ജനസമ്മതരാകുന്നത്. ഒരു തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ അടുത്ത രണ്ടുവര്‍ഷത്തേക്ക് ഒട്ടനവധി ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന അംഗീകാരമായിരിക്കണം കണ്‍­­വന്‍ഷന്‍ എന്നാണ് താന്‍ വിശ്വസിക്കുന്നത്. നന്മ ചെയ്യുമ്പോള്‍ ജനങ്ങള്‍ നമ്മെ തേടി വരുമെന്നും, തന്റെ കഴിവുകളും, പ്രവര്‍ത്തനങ്ങളും അതിനായി മാത്രമായിരിക്കുമെന്നുംമാധവൻ നായർ പറഞ്ഞു. സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിച്ച് മലയാളി സംഘടനകളെ, പ്രത്യേകിച്ച് ഫൊക്കാനയുടെ അംഗസംഘടനകളെ, ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തന രീതിയാണ് താന്‍ ലക്ഷ്യമിടുന്നത്. തന്റെ മുന്‍­കാല പ്രവര്‍ത്തനങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുള്ള അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ പിന്തുണയുണ്ടെങ്കില്‍ തീര്‍ച്ചയായും മാറ്റത്തിന്റെ ശംഖൊലി കേള്‍ക്കാമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അതിലെ മുന്‍­പ്രവര്‍ത്തകര്‍ തുടങ്ങിവെച്ച പല സം­രം­ഭങ്ങളും ഇപ്പോഴത്തെ പ്രവര്‍ത്തകര്‍ പ്രാവര്‍ത്തികമാക്കുന്നുമുണ്ട്. എങ്കിലും, ഇതില്‍ കൂടുതല്‍ ചെയ്യാമെന്ന വിശ്വാസമാണ് തന്നെ പ്രസിഡന്റു സ്ഥാനം ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് മാധവൻ നായരുടെ നിലപാട്.എല്ലാ മലയാളികളും, വിശിഷ്യാ സംഘടനകളും പ്രതിനിധികളും, തനിക്ക് പിന്തുണ നല്‍കി വിജയിപ്പിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share This:

Comments

comments