റിസര്‍വ്വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല.

0
17400
ജയന്‍ കോന്നി
മുംബൈ : ബാങ്കുകളുടെ പലിശ നിരക്കിനെ സ്വാധീനിക്കുന്ന നിര്‍ണായക നിരക്കുകളില്‍ മാറ്റമൊന്നും വരുത്താതെ റിസര്‍വ് ബാങ്ക് ഈ വര്‍ഷത്തെ ആദ്യത്തെ പണനയം പ്രഖ്യാപിച്ചു. ബജറ്റിലെ സ്ഥിതിവിവരക്കണക്കുകളും നിര്‍ദേശങ്ങളും വിലയിരുത്തി മാര്‍ച്ചിലോ ഏപ്രിലിലോ ആര്‍ബിഐ നിരക്കുകളില്‍ 0.25 ശതമാനം കുറവു വരുത്തിയേക്കാനാണ് സാധ്യത. ഡിസംബറില്‍ നടന്ന അവലോകന നയത്തിലും നിരക്കുകളില്‍ ആര്‍ബിഐ മാറ്റം വരുത്തിയിരുന്നില്ല.
ബജറ്റ് നിര്‍ദേശങ്ങളില്‍ സംബന്ധിച്ച് വ്യക്തയില്ലാത്തതും പണപ്പെരു നിരക്കുകള്‍ നേരിയതോതില്‍ ഉയര്‍ന്നതുമാണ് നിരക്കുകളില്‍ മാറ്റംവരുത്തുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചത്. കഴിഞ്ഞവര്‍ഷം അടിസ്ഥാന പലിശനിരക്കായ റീപോ 1.25 ശതമാനം കുറച്ചിരുന്നു. ഇനി കാല്‍ ശതമാനം കുറച്ച് 6.5 ശതമാനമാക്കിയാല്‍ റീപോ നിരക്ക് അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും താണ നിലയിലാകും. വാണിജ്യബാങ്കുകള്‍ക്കു റിസര്‍വ് ബാങ്കില്‍നിന്നു ഹ്രസ്വകാല വായ്പ അനുവദിക്കുമ്പോള്‍ ഈടാക്കുന്ന പലിശയാണു റീപോ അഥവാ റീ പര്‍ച്ചേസ് നിരക്ക്.

Share This:

Comments

comments