
Home News Gulf ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന പദവി ദുബായിക്ക്.
style="text-align: justify;">ജോണ്സണ് ചെറിയാന്
ദുബായ് : ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന പദവി ദുബായിക്ക്. 2015ല്‍ 78,014,838 യാത്രക്കാരാണ് ദുബായ് വഴി യാത്ര ചെയ്തതെന്ന് വിമാനത്താവള കമ്പനി തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 10.7 ശതമാനം വര്‍ധനയുണ്ട്. 2014ല്‍ യാത്രക്കാരുടെ എണ്ണം 70,473,893 ആയിരുന്നു. ദുബായിയുടെ പ്രധാന എതിരാളികളായ ലണ്ടന്‍ ഹീത്രു വിമാനത്താവളത്തില്‍ കഴിഞ്ഞവര്‍ഷം അന്താരാഷ്ട്ര യാത്രികരുടെ എണ്ണം 6.98 കോടിയാണ്.
ആഭ്യന്തര യാത്രക്കാരടക്കം മൊത്തം എണ്ണം 7.49 കോടിയാണ്. ദുബായ് വിമാനത്താവളം ടെര്‍മിനല്‍ ഒന്നിന്റെ കോണ്കോഴ്സ്ഡി ഈ വര്‍ഷം ആദ്യപാദത്തില്‍ തുറക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ കുതിച്ചു ചാട്ടമുണ്ടാകുമെന്ന് ദുബായ് എയര്‍പോര്‍ട്സ് സി.ഇ.ഒ പോള്‍ ഗ്രിഫിത്സ് പറഞ്ഞു.
2015ല്‍ ദുബായില്‍ നിന്ന് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഇന്ത്യയിലേക്കാണ്. 10,391,376 പേര് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്തു. യാത്രക്കാരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തേതിനേക്കാള്‍ 17 ശതമാനം വര്‍ധനയുണ്ട്. ഇംഗ്ലണ്ടിലേക്ക് 5,682,307 പേരും സൗദിയിലേക്ക് 5,466,358 പേരും യാത്ര ചെയ്തു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യഥാക്രമം ആറ്, 12 ശതമാനം വര്‍ധന രേഖപ്പെടുത്തി. വിമാനത്താവളങ്ങളുടെ കണക്കെടുത്താല്‍ ദോഹയിലേക്കാണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ 2,782,600 പേര്. ലണ്ടന്‍ 2,659,602, മുംബൈ 2,214,221 എന്നിങ്ങനെയാണ് യാത്രക്കാരുടെ എണ്ണം. യഥാക്രമം 18, ഒന്ന്, 14 ശതമാനം വര്‍ധന പ്രകടമാണ്.
Comments
comments