
style="text-align: center;">പണത്തെ പറ്റിയുള്ള തര്‍ക്കങ്ങള്‍ ദാമ്പത്യ ജീവിതം തകര്‍ക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്
*************************************
ഡാലസ്:സാമ്പത്തികനില ഭദ്രമാകുമ്പൊള് കുടുംബത്തിന്റെ സന്തോഷവും ദൃഢപ്പെടുമെന്നതു വാസ്തവം തന്നെയാണ്. പക്ഷേ, പണംകൊണ്ട് കുടുംബ ബന്ധങ്ങളെ അളക്കുന്നത് കുടുംബ സന്തോഷം തകര്‍ക്കുമെന്ന് യൂണിവേഴ്സിറ്റി ഓഫ് മിഷിഗണിലെ ഗവേഷക സംഘം വിലയിരുത്തി.
കുടുംബ ജീവിതത്തില്‍ ഭാര്യഭര്ത്താക്കന്മാര് ഭര്‍ത്താവിനെയോ, ഭാര്യയോ പണംകൊണ്ട് താരതമ്യം ചെയ്താല്‍ എല്ലാ സന്തോഷങ്ങളും അവസാനിക്കുമെന്നാണ് ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. . ജീവിതത്തില്‍ സാമ്പത്തീകം പ്രധാനപ്പെട്ടതാണെങ്കിലും പല ദമ്പതികളും പണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് വലിയ വലിയ പ്രശ്നങ്ങളിലെത്തിച്ചേരുന്നുവെന്ന് ഗവേഷകര്‍ അഞ്ഞൂറില്‍ പരം ദാമ്പത്യ ജീവിതങ്ങളില്‍ നടത്തിയ പഠനം വെളിപ്പെടുത്തി. പണത്തെക്കുറിച്ചുള്ള സംസാരം ബന്ധങ്ങളില്‍ ഉലച്ചില്‍ ഉണ്ടാക്കുകയും, പരസ്പരം മത്സരിച്ച് ഒടുവില്‍ കുടുംബ ബന്ധം തകരുന്ന അവസ്ഥയിയില്‍ എത്താനുള്ള സാധ്യത തള്ളികളയാനാവില്ലെന്നും ഗവേഷണ സംഘം റിപ്പോര്‍ട്ട് ചെയ്തു.
*******************************************
/// എബി മക്കപ്പുഴ /// യു.എസ്.മലയാളി ///
*******************************************
Comments
comments