നാമം എക്സലൻസ് അവാർഡ്‌ : അപേക്ഷകൾ ക്ഷണിക്കുന്നു.

0
440
വിനീത നായർ
ന്യുജേഴ്‌സി : പ്രമുഖ സാംസ്കാരിക സംഘടനയായ നാമത്തിന്റെ 2016ലെ എക്സലൻസ് അവാർഡുകൾക്കായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു
വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രഗത്ഭരെയാണ് നാമം, എക്സലൻസ് അവാർഡുകൾ നല്കി ആദരിക്കുന്നത് . ന്യുജേഴ്‌സിയിലെ എഡിസനിലുള്ള റോയൽ ആൽബെർട്ട് സ്‌ പാലസിൽ 2016 മാർച്ച്‌ 19 വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന അതീവ ഹൃദ്യമായ ചടങ്ങിൽ വെച്ചാണ്‌ അവാർഡ്‌ ദാനം. തങ്ങളുടെ പ്രവർത്തന മേഖലകളിൽ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കുകയും, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തികളിൽ നിന്നും അവാർഡിനായുളള അപേക്ഷകൾ സ്വീകരിക്കുമെന്ന് നാമം പ്രസിഡന്റ്‌ ഡോ. ഗീതേഷ് തമ്പി അറിയിച്ചു.
അവാർഡിന് അപേക്ഷിക്കാൻ താത്പര്യമുള്ളവരും, അവാർഡിനായി മറ്റുള്ളവരെ നോമിനേറ്റ് ചെയ്യുന്നവരും, http://www.namam.org/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ ഫോം പൂരിപ്പിക്കേണ്ടതാണ് . കൂടുതൽ വിശദാംശങ്ങൾ ഈ വെബ്സൈറ്റിൽ ലഭ്യമാണ് . ഫെബ്രുവരി 29 ആണ് അപേക്ഷകൾ അയക്കേണ്ട അവസാന തീയതി.
അവാർഡ്‌ ജേതാക്കളെ നിർണ്ണയിക്കുന്നത് പ്രമുഖ വ്യക്തികൾ ഉൾപ്പെട്ട ജൂറിയാണ് . തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവതി ബായി അധ്യക്ഷയായ ജൂറിയിൽ, ലോക് സഭ അംഗം പ്രൊഫ. റിച്ചാർഡ്‌ ഹെ, ചലച്ചിത്ര താരം മുകുന്ദൻ മേനോൻ, സാമൂഹ്യ പ്രവർത്തകൻ വേദ് ചൗധരി, സീനിയർ റിസർച്ച് സൈന്റിസ്റ്റ് രാമൻ പ്രേമചന്ദ്രൻ എന്നിവരാണ് അംഗങ്ങൾ.
NAMAM Excellence Award Night 2016- Promo video link
https://www.youtube.com/watch?v=tvHZbc6jAKQ&feature=share

15

Share This:

Comments

comments