മുൻ ഇന്ത്യന്‍ അംബാസിഡറും വിദ്യാഭ്യാസ വിദഗ്ദ്ധനുമായ ടി.പി. ശ്രീനിവാസന് നേരെയുള്ള അക്രമത്തെ ഫൊക്കാനാ അപലപിച്ചു .

0
635
ശ്രീകുമാർ ഉണ്ണിത്താൻ 
മുൻ ഇന്ത്യന്‍ അംബാസിഡറും വിദ്യാഭ്യാസ വിദഗ്ദ്ധനുംഫൊക്കാനായുടെ സുഹൃത്തുo വഴികാട്ടിയുമായ ടി.പി.ശ്രീനിവാസന് നേരെയുള്ള അക്രമത്തെ ഫൊക്കാനാ അപലപിച്ചു.ആഗോള വിദ്യഭ്യാസ സംഗമത്തിനെത്തിയ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീനിവാസനെ അപ്രതീക്ഷിതമായാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ വളഞ്ഞത്. വിദ്യാഭ്യാസകച്ചവടം നടത്താനുള്ള വേദിയാണ് ആഗോള വിദ്യാഭ്യാസ സംഗമമെന്നാരോപിച്ചാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകർ പരിപാടി ഉപരോധിക്കാന്‍ എത്തിയത്.
ഉന്നത വിദ്യാഭ്യാസ കൌൺസിൽ ചെയർമാൻ ശ്രീ . ടി .പി .ശ്രീനിവാസൻറെ രാഷ്ട്രീയം എന്താണെന്ന് നമുക്കറിയില്ല. ഇന്ന് എസ്.എഫ്.ഐ പ്രവർത്തകർ ആ മനുഷ്യനെ വളഞ്ഞിട്ട് ക്രൂരമായി മർദ്ദിക്കുന്നത് കണ്ട് വല്ലാത്ത നടുക്കവും ദുഖവുമാണ് തോന്നിയത് . അദ്ദേഹത്തിൻറെ കൊച്ചു മക്കളുടെ പ്രായമുള്ളവരാണ് ആ മനുഷ്യനെ മർദ്ദിക്കുന്നത്. എന്ത് തെറ്റാണ് ആ മനുഷ്യൻ എൻറെ പ്രിയപ്പെട്ട അനുജന്മാരോട് ചെയ്തത് ? ഇനി എന്തു തന്നെ ആയിക്കോട്ടെ : ആ മനുഷ്യൻറെ പ്രായം എങ്കിലും നിങ്ങൾ പരിഗണിക്കെണ്ടിയിരുന്നില്ലേ ? ആശയപരമായും ബൗധികമായും ദരിദ്രരാകുമ്പോൾ കായബലം കാട്ടുന്നത് സംസ്ക്കാരമല്ല. നാം ആ അവസ്ഥയിൽ എത്തപ്പെട്ടിട്ട് കുറെ കാലമായി. കണ്മുന്നിൽ ഇത്തരം തോന്ന്യവാസങ്ങൾ നടക്കുമ്പോൾ “അരുത്” എന്ന് പറയാൻ നട്ടെല്ലുള്ള നേതാക്കൾ ആരുമില്ലേ ഇടതു പക്ഷത്ത് ?എതിരായി ഉയരുന്ന ശബ്ദങ്ങൾ അലോസരപ്പെടുത്തുമ്പോൾ കൈയ്യൂക്ക് കൊണ്ട് നേരിടാൻ ശ്രമിച്ചതിന്റെ പരിണിത ഫലം നാം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അഹന്തയും അക്രമവും അഴിമതിയെക്കാൾ ജനം വെറുക്കുന്നു എന്ന് തിരിച്ചറിയുക. ഇതൊരു ഒറ്റപ്പെട്ട സംഭവമാണ് എന്ന ന്യായീകരണത്തിന് ഇവിടെ ഒരു പ്രസക്തിയും ഇല്ല . ഒരു പഴയ ചൊല്ലുണ്ട് , “ഒരു ജനതയ്ക്ക് അവന് അർഹതപ്പെട്ടത് മാത്രമേ ലഭിക്കൂ “…..

10

Share This:

Comments

comments