കെ.എച്ച്.എന്‍.എ ആദ്ധ്യാത്മിക സമിതി ആനന്ദ് പ്രഭാകര്‍ നയിക്കും.

0
1430
style="text-align: justify;">ജോയിച്ചന്‍ പുതുക്കുളം
കെ.എച്ച്.എന്‍.എ ആദ്ധ്യാത്മിക സമിതി ചെയര്‍മാന്‍ ആയി ആനന്ദ് പ്രഭാകറെയും കോര്‍ഡിനേറ്ററായി കൃഷ്ണരാജ് മോഹനനെയും തിരഞ്ഞെടുത്തതായി പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അറിയിച്ചു. ബാഹുലേയന്‍ രാഘവന്‍ (ന്യൂയോര്‍ക്ക്), മനോജ് കൈപ്പിള്ളി (ന്യൂജേഴ്‌സി), പി.എസ് നായര്‍ (ഒഹായോ) ,എം ജി മേനോന്‍ (ഡി.സി) ,ശങ്കരന്‍ കുട്ടി (ഒക്കലഹോമ) എന്നിവരാണ് മറ്റു അംഗങ്ങള്‍. നോര്‍ത്ത് അമേരിക്കയില്‍ എങ്ങോളം സമാന മനസ്‌ക്കരുമായി ചേര്‍ന്ന് സത്സംഗങ്ങള്‍ നടത്തുവാനും അന്തര്‍ദേശീയമായി അംഗീകരിക്കപ്പെട്ട യോഗ തുടങ്ങി ഭാരതം ലോകത്തിനു നല്‍കിയ ഭാരതീയ ആചാര സംസ്‌കാര സമ്പ്രദായ ജീവിതരീതികള്‍ക്ക് മലയാളി ഹിന്ദുക്കളുടെ ഇടയില്‍ കൂടുതല്‍ ശക്തമായ പ്രചാരണം നടത്തുവാനും ആദ്ധ്യാത്മിക സമിതി ലക്ഷ്യമിടുന്നു. ഹൈന്ദവതയുമായി ബന്ധപ്പെട്ട ആചാര അനുഷ്ഠാന ചടങ്ങുകള്‍ യഥാവിധി നടപ്പിലാക്കാന്‍ ആവശ്യമായ വിവിധ തര ത്തിലുള്ള സേവനം മലയാളി കുടുംബങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ആദ്ധ്യാത്മിക സമിതി മുന്‍ കൈയ്യെടുക്കും .ചുരുക്കത്തില്‍ ജന്മം കൊണ്ട് സനാതന വിശ്വാസം മുറുകെ പിടിക്കുന്ന മലയാളികള്‍ക്ക് കര്‍മ പഥത്തില്‍ അത് പ്രാവര്‍ത്തികമാക്കാന്‍ വേണ്ട വിവിധ തരം പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കാന്‍ നോര്‍ത്ത് അമേരിക്കയിലെ മറ്റു ഹൈന്ദവ സംഘടനകളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കെ.എച്ച്.എന്‍.എയുടെ കീഴിലുള്ള ആദ്ധ്യാത്മിക സമിതി മുന്‍ കൈ എടുക്കും .
ശ്രീ ആനന്ദ് പ്രഭാകര്‍ ഷിക്കാഗോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗീതാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളായി സജീവ സാന്നിധ്യം അറിയിക്കുന്നു .ഷിക്കാഗോയിലെ ഇതര ഹൈന്ദവ സംഘടനകളിലും ക്ഷേത്രങ്ങളിലും ഉള്‍പ്പടെ നിസ്വാര്‍ത്ഥമായ സേവനം നടത്തുന്ന ശ്രീ ആനന്ദ് പ്രഭാകറുടെ നേതൃത്വം കെ എച് എന്‍ എ യുടെ ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്ന് ശ്രീ സുരേന്ദ്രന്‍ നായര്‍ പ്രത്യാശ പ്രകടിപ്പിച്ചു .കോര്‍ഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട കൃഷ്ണരാജ് , കെ.എച്ച്.എന്‍.എയുടെ ഡോളര്‍ എ ഗീത എന്ന വിജയകരമായ പരിപാടിക്ക് നേതൃത്വം വഹിച്ചിട്ടുണ്ട് .കൂടാതെ ന്യൂയോര്‍ക്കില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന , ഹൈന്ദവ സംഘടനകള്‍ക്ക് പുതിയ ദിശാബോധം നല്കിയ ഹിന്ദു കേരളാ സൊസേറ്റിയുടെ നേതൃ നിരയില്‍ തുടക്ക കാലം മുതല്‍ ശക്തമായ സാന്നിധ്യം അറിയിക്കുന്ന യുവ വ്യക്തിത്വം ആണ് നിലവിലെ ജോയിന്റ് സെക്രെട്ടറി കൂടിയായ കൃഷ്ണരാജ്.
രഞ്ജിത്ത് നായര്‍ അറിയിച്ചതാണിത്.

Share This:

Comments

comments