മാര്‍ത്തോമ്മാ സ്പാനിഷ് ഭാഷാ ആരാധനക്രമം പ്രകാശനം ചെയ്തു.

  0
  696
  style="text-align: justify;">ബെന്നി പരിമണം
  ഓസ്റ്റിന്‍ : മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഒന്നായ മെക്‌സിക്കോയിലെ മാറ്റിമോറിസുള്ള തദ്ദേശീയരായ മാര്‍ത്തോമ്മാ വിശ്വാസ സമൂഹത്തിനുവേണ്ടി തയ്യാറാക്കിയ സ്പാനിഷ് ഭാഷയിലുള്ള ആരാധന ക്രമത്തിന്റെ ഔദ്യോഗിക പ്രകാശനം നടത്തി. ജനുവരി 17ന് ഞായറാഴ്ച ഓസ്റ്റിന്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടന്ന ആരാധനയ്ക്കു ശേഷം ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ തിയൊഡോഷ്യസ് എപ്പിസ്‌ക്കോപ്പായാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ഓസ്റ്റിന്‍ മാര്‍ത്തോമ്മാ ഇടവക അസംബ്ലി മെമ്പര്‍ സാബു ചെറിയാന്‍ ആരാധനക്രമത്തിന്റെ ആദ്യ പ്രതി അഭി.തിരുമേനിയില്‍ നിന്ന് ഏറ്റുവാങ്ങി. ഭദ്രാസന സെക്രട്ടറി റവ.ബിനോയ് തോമസ്, ഇടവക വികാരി റവ.അജി വര്‍ഗീസ്, റവ.ബിജു .പി. സൈമണ്‍, റവ.ഡെന്നീസ് എബ്രഹാം, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടന്ന പ്രകാശ കര്‍മ്മത്തില്‍ സഭാ വിശ്വാസ സമൂഹം സാക്ഷിയായി. സ്പാനിഷ് ഭാഷയില്‍ സഭയ്ക്ക് ആരാധനാക്രമം പുറത്തിറക്കുവാന്‍ സാധിച്ചതിലൂടെ ദൈവരാജ്യ പ്രവര്‍ത്തനങ്ങളുടെ കെട്ടുപണിയില്‍ സ്പാനിഷ് മേഖലയിലുള്ള സഭാ വിശ്വാസികള്‍ക്ക് കൂടുതല്‍ ഉണര്‍വ് ലഭ്യമാകും. ഈ ഉദ്യമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഏവരെയും അഭി.തിരുമേനി തദവസരത്തില്‍ അനുമോദിച്ചു.
  ഭദ്രാസന മീഡിയ കമ്മറ്റിക്കുവേണ്ടി സഖറിയ കോശി അറിയിച്ചതാണിത്.

  Share This:

  Comments

  comments