സ്റ്റാറ്റന്‍ഐലന്റ്‌ മാര്‍ ഗ്രിഗോറിയോസ്‌ പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

0
1260

സ്റ്റാറ്റന്‍ഐലന്റ്‌ മാര്‍ ഗ്രിഗോറിയോസ്‌ പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

*******************************

ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റ്‌ മാര്‍ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ 38–മത്‌ വാര്‍ഷകിവും പരിശുദ്ധനായ പരുമല തിരുമേനിയുടെ നൂറ്റിപ്പതിനൊന്നാമത്‌ ഓര്‍മ്മപ്പെരുന്നാളും നവംബര്‍ 1, 2 തീയതികളില്‍ നടത്തപ്പെടുന്നു. ഒക്‌ടോബര്‍ 27–ന്‌ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കൊടിയേറ്റോടുകൂടി ആഘോഷപരിപാടികള്‍ക്ക്‌ തുടക്കം കുറിക്കും.
ഒക്‌ടോബര്‍ 30, 31 തീയതികളില്‍ 7 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥനയും, നവംബര്‍ ഒന്നാംതീയതി വെള്ളിയാഴ്‌ച വൈകുന്നേരം നാലുമണിക്ക്‌ ഫാ. എബി വര്‍ഗീസ്‌ പീറ്റര്‍ നയിക്കുന്ന ധ്യാനവും പ്രസംഗവും, വൈകിട്ട്‌ 6 മണിക്ക്‌ ആത്മീയ സംഘടനകളുടെ വാര്‍ഷിക സമ്മേളനവും, 7 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥനയും, 8 മണിക്ക്‌ ആശീര്‍വാദവും ഡിന്നറും ഉണ്ടായിരിക്കുന്നതാണ്‌.
നവംബര്‍ 2–ന്‌ ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥനയും, 10 മണിക്ക്‌ വിശുദ്ധ കുര്‍ബാനയും, തുടര്‍ന്ന്‌ മുത്തുക്കുടകളുടേയും, ചെണ്ടമേളത്തിന്റേയും രഥം, കൊടി, കുരിശ്‌ എന്നിവയേന്തിയ വിശ്വാസികളും വൈദീകരും അണിനിരക്കുന്ന റാസയും നടക്കും. സമാപന ആശീര്‍വാദത്തിനുശേഷം സ്‌നേഹവിരുന്നോടുകൂടി പെരുന്നാള്‍ സമാപിക്കും.
പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളില്‍ സംബന്ധിച്ച്‌ അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു. പെരുന്നാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ചെറിയാന്‍ മുണ്ടയ്ക്കല്‍ (വികാരി), നിബു ഈപ്പന്‍ (സെക്രട്ടറി), പൊന്നച്ചന്‍ ചാക്കോ (ട്രസ്റ്റി), കൊച്ചുമ്മന്‍ കൊച്ചുമ്മന്‍ (കോര്‍ഡിനേറ്റര്‍ ), നോബിള്‍ വര്‍ഗീസ്‌ (കോര്‍ഡിനേറ്റര്‍ ).

perunal_pic2 perunal_pic3

********************************************
/// ജോയിച്ചന്‍ പുതുക്കുളം /// യു.എസ്.മലയാളി ///
********************************************

Share This:

Comments

comments