മക്കയില്‍ 206 കിലോ ഹാഷിഷ് പിടികൂടി; അഞ്ചു പേര്‍ അറസ്റ്റില്‍.

    0
    888
    style="text-align: justify;">ജയന്‍ കോന്നി
    മക്ക : മേഖലയില്‍ നിന്ന് വീണ്ടും മയക്കു മരുന്ന് പിടികൂടി. തീരസേനയാണ് 206 കിലോ ഹഷീഷ് പിടികൂടിയത്. സംഭവത്തില്‍ അഞ്ചു പേരെ പിടികൂടി. ഇതില്‍ മൂന്ന് പേര്‍ സൗദി പൗരന്മാരും രണ്ടു പേര്‍ സുഡാനികളുമാണ്. പട്രോളിംഗിനിടെയാണ് കടല്‍ വഴി കടത്താന്‍ ശ്രമിച്ച മയക്കു മരുന്ന് തീരസേന കണ്ടെത്തിയത്.
    സംശയകരമായ രീതിയില്‍ കണ്ടെത്തിയ ബോട്ട് പരിശോധിക്കുന്നതിനിടെ അഞ്ചു പഌസ്റ്റിക് ബാഗുകളിലാക്കിയ ഹഷീഷ് സംഘം കടലിലേക്ക് വലിച്ചെറിയുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന മൂന്നു പേരും കരയില്‍ ഇവരെ കാത്തു നിന്നവരുമാണ് അറസ്റ്റിലായത്.

    Share This:

    Comments

    comments