ജയന് കോന്നി
ന്യൂഡല്‍ഹി : പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉറപ്പു നല്‍കിയതായി എം.കെ. രാഘവന് എം.പി. പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിച്ച നടപടി പിന്‍വലിച്ച് പ്രവാസി ഇന്ത്യക്കാരും സര്‍ക്കാരുമായുള്ള സുഗമബന്ധം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ. രാഘവന് വ്യാഴാഴ്ച വിദേശകാര്യ മന്ത്രിയെ കണ്ടിരുന്നു. 2004-ല്‍ പ്രവാസി മന്ത്രാലയം വന്നതോടെയാണ് പ്രവാസി ക്ഷേമമെന്ന വിഷയത്തിന് പരിഗണന ലഭിച്ചതെന്ന് രാഘവന് ചൂണ്ടികാട്ടി.
വിദേശരാജ്യങ്ങളില്‍, പ്രത്യേകിച്ച് ഗള്‍ഫില്‍ പ്രവാസി ഇന്ത്യാക്കാരില്‍ നല്ലൊരു ശതമാനവും മലയാളികളാണെന്നും അവര്‍ക്ക് സര്‍ക്കാരുമായി നേരിട്ടു ബന്ധപ്പെടാന്‍ അവസരം ഒരുങ്ങിയത് പ്രവാസി മന്ത്രാലയത്തിന്റെ വരവോടെയാണെന്നും മന്ത്രിയെ ധരിപ്പിച്ചു.
Comments
comments