തെരുവില്‍ ഉറങ്ങിക്കിടക്കുന്നവരുടെ മേല്‍ കാര്‍ പാഞ്ഞുകയറി; അഞ്ചുപേര്‍ക്ക് പരിക്ക്.

    0
    616
    style="text-align: justify;">ജയന്‍ കോന്നി
    മുംബൈ : തെരുവില്‍ ഉറങ്ങിക്കിടന്നവരുടെമേല്‍ കാര്‍ പാഞ്ഞുകയറി അഞ്ച് പേര്‍ക്ക് പരുക്ക്. നാല് സ്ത്രീകള്‍ക്കും ഒരു കുട്ടിക്കുമാണ് പരിക്കേറ്റത്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മുഹമ്മദ് അലി റോഡില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു അപകടം. മുന്‍സിപ്പല്‍ കോണ്‍ട്രാക്ടറും ബിസിനസുകാരനുമായ അമിന്‍ഖാന്റെ മെഴ്‌സിഡസ് ബെന്‍സ് കാറാണ് അപകടത്തിനിടയാക്കിയത്. അപകട സമയത്ത് ഓടി രക്ഷപ്പെട്ട കാര്‍ ഡ്രൈവറെ രാവിലെ അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

    Share This:

    Comments

    comments