ദുബായ് രാജ്യാന്തര ഭരണകൂട നേട്ടങ്ങളുടെ പ്രദര്‍ശനം ഏപ്രില്‍ 11 മുതല്‍ 13 വരെ.

  0
  911
  ജോണ്‍സണ്‍ ചെറിയാന്‍
  ദുബായ്: ദുബായ് രാജ്യാന്തര ഭരണകൂട നേട്ടങ്ങളുടെ പ്രദര്‍ശനം ഏപ്രില്‍ 11 മുതല്‍ 13 വരെ നടത്തുമെന്ന് ദുബായ് ഗവണ്‍മെന്റ് എക്‌സലന്‍സ് പ്രോഗ്രാം അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അമേരിക്ക, കാനഡ, സ്‌പെയിന്‍ തുടങ്ങി 20ഓളം രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികള്‍ എത്തും.
  ദുബായുടെ നേട്ടങ്ങളും പുരോഗതിയും പ്രദര്‍ശിപ്പിക്കാനുള്ള വേദിയാണിത്. ഏപ്രില്‍ 11ന് രാത്രിയാണ് പ്രദര്‍ശനങ്ങളുടെ ഉദ്ഘാടനം. ഏപ്രില്‍ 12ന് രാവിലെ ഒമ്പതിന് യു.എ.ഇ ഉന്നതാധികാരികള്‍ പങ്കെടുക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങുണ്ടാകും. ദുബായിലെ വകുപ്പ് തലവന്‍മാര്‍ അണിനിരക്കും. ദുബായ് സ്മാര്‍ട്ട് പദ്ധതിയെക്കുറിച്ചുള്ള സെമിനാറാണ് ആദ്യത്തേത്. വിവിധ പാനല്‍ ചര്‍ച്ചകളും നടക്കും. പ്രദര്‍ശനം, സമ്മേളനം, ശില്‍പശാല, സ്മാര്‍ട്ട് ലാബ്, എന്നിങ്ങനെയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുല്ല അബ്ദുര്‍റഹ്മാന്‍ അല്‍ ശൈബാനി പറഞ്ഞു. ദുബായ് പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതര്‍ അല്‍ മസീന, ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി എം.ഡി സഈദ് മുഹമ്മദ് അല്‍തായര്‍, ദുബായ് ഗവണ്‍മെന്റ് എക്‌സലന്‍സ് പ്രോഗ്രാം ജനറല്‍ കോര്‍ഡിനേറ്റര്‍ അഹമ്മദ് അബ്ദുല്ല നുസീറാത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

  Share This:

  Comments

  comments