
style="text-align: justify;">ജോയിച്ചന്‍ പുതുക്കുളം
ഫീനിക്‌സ് : ഫീനിക്‌സ് ഹോളിഫാമിലി സണ്‍ഡേ സ്‌കൂള്‍ പ്രസിദ്ധീകരിച്ചുവരുന്ന ഹോളിബീറ്റ്‌സ് മാഗസിന്റെ വാര്‍ഷിക പതിപ്പ് ഫീനിക്‌സ് രൂപതയുടെ സഹായ മെത്രാന്‍ മാര്‍ എഡ്വേര്‍ഡോ നവാരസ് പ്രകാശനം ചെയ്തു. പുതിയ തലമുറയുടെ സര്‍ഗ്ഗവാസനകള്‍ ക്രൈസ്തവോചിതമായി വളര്‍ത്തിയെടുത്ത് സാമൂഹ്യ- സാംസ്‌കാരിക രംഗത്ത് സഭയുടെ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഹോളി ബീറ്റ്‌സ് പോലെയുള്ള കത്തോലിക്കാ പ്രസിദ്ധീകരണങ്ങള്‍ക്ക് കഴിയുമെന്ന് പ്രകാശന കര്‍മ്മം നിര്‍വഹിച്ചുകൊണ്ട് ബിഷപ്പ് പറഞ്ഞു.
ഉള്ളടക്കത്തില്‍ കലാ-സാഹിത്യപരമായ മികവ് പുലര്‍ത്തുന്ന മാഗസിന്‍ അച്ചടിയിലും ഏറെ സാങ്കേതിക തികവോടെ പ്രസിദ്ധീകരിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച എഡിറ്റോറിയല്‍ സമിതിയെ ബിഷപ്പ് പ്രത്യേകം പ്രശംസിച്ചു. മുതിര്‍ന്നവരുടേയും കുട്ടികളുടേതുമുള്‍പ്പടെ നൂറിലധികം കലാ-സാഹിത്യ സൃഷ്ടികള്‍ കൊണ്ട് സമ്പുഷ്ടമായ ഹോളി ബീറ്റ്‌സ് 2016-ന്റെ പ്രസിദ്ധീകരണത്തിന് മേല്‍നോട്ടം വഹിച്ചത് ഷാജു ഫ്രാന്‍സീസ് ആണ്. കലാ-സാഹിത്യ രചനകള്‍കൊണ്ട് ഹോളിബീറ്റ്‌സിന്റെ താളുകള്‍ ഏറെ മനോഹരമാക്കുന്നതിന് സഹകരിച്ച എല്ലാവരേയും വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ അഭിനന്ദിച്ചു. മാത്യു ജോസ് അറിയിച്ചതാണിത്.
Comments
comments