style="text-align: justify;">പി.പി.ചെറിയാന്‍
ജോര്‍ജിയ : അമിതമായ വേദന സംഹാരികളും, മയക്കുമരുന്നുകളും കുറിച്ചു നല്‍കി രോഗികള്‍ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദി എന്ന് ആരോപിച്ച് ഡോക്ടര്‍ നരേന്ദ്ര നാഗറെഡ്ഡിയെ പോലീസ് അറസ്റ്റു ചെയ്തു.
ഫെഡറല്‍, ലോക്കല്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ വാരാന്ത്യം നാഗറെഡ്ഡിയുടെ വീട്ടില്‍ പരിശോധന നടത്തി നിരവധി കുറിപ്പുകള്‍ പിടിച്ചെടുത്തു.
സൈക്യാട്രിസ്റ്റായി പരിശീലനം നടത്തുന്ന നാഗറെഡ്ഡിക്ക് അമിതമായ വേദനസംഹാരികള്‍ രോഗികള്‍ക്ക് നല്‍കുന്നതിനുള്ള നിയമപരമായ അവകാശം ഇല്ലെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
അടുത്തകാലത്തു ഡോക്ടറുടെ ചികിത്സയില്‍ മരിച്ച മുപ്പത്തിയാറു രോഗികളില്‍ 12 പേരുടെ മരണം ഓവര്‍ ഡോസ്സുമൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പതിനഞ്ചു വര്‍ഷമായി പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറുടെ പേരില്‍ ഇതുവരെ ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയ ഡോക്ടര്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്
Comments
comments