
style="text-align: justify;">ജോണ്സണ് ചെറിയാന്
കളങ്കപ്പെടാത്ത ഒരു വ്യക്തി ജീവിതത്തിന്റെ ഉടമയായിരുന്ന പാലാ കെ.എം.മാത്യൂ എന്ന് മുന്‍ മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ കെ.ശങ്കരനാരായണന് പ്രസ്താവിച്ചു. ആര്‍ക്കും ഒരു കുറ്റവും കണ്ടുപിടിക്കാന്‍ കഴിയാത്ത ഒരു അതുല്യ വ്യക്തിത്വമായിരുന്നു പാലാ കെ.എം. മാത്യൂ എന്ന് ജന്മദിനസമ്മേളനവും ബാലസാഹിത്യഅവാര്‍ഡ് വിതരണവും നിര്‍വ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഏറ്റവും നല്ല ബാലസാഹിത്യകൃതിയുള്ള അവാര്‍ഡ് ഈ വര്‍ഷം ഡോ.പി.കെ ഭാഗ്യലക്ഷ്മിയുടെ ‘ടിയ്ക്കുറോ’ എന്ന ബാലനോവലിനാണ് ലഭിച്ചത്. 25000 രൂപയ്ക്ക് ക്യാഷ് അവാര്‍ഡും ഫലകവും ആണ് സമ്മാനം . പ്രശസ്തരായ വിധികര്‍ത്താക്കള്‍ അനേകം പുസ്തകങ്ങളില്‍ നിന്നുമാണ് ഈ നോവല്‍ തിരഞ്ഞെടുത്തത്.
തന്റെ ജീവിതത്തില്‍ യാത്ര ചെയ്ത വഴികളിലെല്ലാം പ്രതിഭയുടെ മാന്ത്രികസ്പര്‍ശം ബാക്കിവെച്ച വ്യക്തിത്വമായിരുന്നു പാലാ കെ.എം.മാത്യൂവിന്റേത് എന്ന് ജന്മദിനസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ഉറച്ചു വിശ്വസിച്ച, ആര്‍ക്കും വാക്കുകളില്‍ വിവരിച്ചു തീര്‍ക്കാന്‍ കഴിയാത്ത ഒരു വലിയ നേതാവായിരുന്നു പാലാ.കെ.എം.മാത്യൂ എന്ന് സമ്മേളനത്തിന്റെ അദ്ധ്യക്ഷത വഹിച്ച ഫൗണ്ടേഷന് ചെയര്മാന് ജോര്‍ജ് ഏബ്രഹാം പ്രസ്താവിച്ചു.
എം.എല്‍.എ മാരായ സുരേഷ്കുറുപ്പ്, മോന്‍സ് ജോസഫ്, കോട്ടയം ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനി, എന്നിവര്‍ സംസാരിച്ചു. ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ മൂലേക്കാട് സ്വാഗതവും ട്രഷറര്‍ റോയി മാമ്മന്‍ കൃതജ്ഞതയും രേഖപ്പെടുത്തി. ഭാരതമാതാ കോളേജിലെ ഡോ.ലാലി മൂജിന്‍ അവാര്‍ഡ് കൃതി പരിചയപ്പെടുത്തി.
Comments
comments