ഡാളസ്സില്‍ ‘പല്ലവി’ സംഗീത ട്രൂപ്പിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.

  0
  747
  style="text-align: justify;">പി.പി.ചെറിയാന്‍
  ഡാളസ് : ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ പ്രശസ്ത ഗായകരെ ഉള്‍പ്പെടുത്തി പുതിയതായി രൂപീകരിച്ചു പല്ലവി സംഗീത ട്രൂപ്പിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.
  ചെട്ടിനാട് ഇന്ത്യന്‍ റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ പാസ്റ്റര്‍ സെബാസ്റ്റ്യന്‍ ജോസഫാണ് ട്രൂപ്പിന്റെ ഉല്‍ഘാടനം കര്‍മ്മം നിര്‍വ്വഹിച്ചത്.
  ആസ്വാദക ഹൃദയങ്ങളെ സംഗീതത്തിന്റെ മാസ്മരിക ലഹരിയിലാറാടിക്കുന്നതിന് പല്ലവി ട്രൂപ്പിന് കഴിയുമെന്ന് കോര്‍ഡിനേറ്റര്‍ ജോയ് ആന്റണി പ്രത്യാശ പ്രകടിപ്പിച്ചു.
  മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഗാനങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി ആലപിക്കുവാന്‍ കഴിയുന്ന അനുഗ്രഹീത ഗായകരായ ചാര്‍ലി ജോര്‍ജ്ജ്, ചിപ്പി, ഐറിന്‍, ജെസലി എന്നിവരാണ് ട്രൂപ്പിന് നേതൃത്വം നല്‍കുന്നതെന്നും ജോയ് ആന്റണി പറഞ്ഞു.
  ഡാളസ്സില്‍ ദീര്‍ഘകാലമായി അദ്ധ്യാപകനും, ഫുട്‌ബോള്‍ പരിശീലകനുമായ മാറ്റ് ജേക്കബ്(MATT JACOB) ആണ് പുതിയ പല്ലവി സംഗീത ട്രൂപ്പിന്റെ മാനേജരായി പ്രവര്‍ത്തിക്കുന്നത്.
  കൂടുതല്‍ വിവരങ്ങള്‍ക്ക്
  ജോയി ആന്റണി: 972 890 6405.

  Share This:

  Comments

  comments