വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ അവിസ്മരണീയമായി.

    0
    785
     ഷാജി രാമപുരം
    ഡാളസ് : വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഡാളസ്, നോര്‍ത്ത് ടെക്‌സാസ്, ഡി.എഫ്.ഡബ്ലൂ എന്നീ പ്രൊവിന്‍സുകളുടെ സംയുക്ത നേതൃത്വത്തില്‍ ജനുവരി 16 ശനിയാഴ്ച വൈകീട്ട് കരോള്‍ട്ടണിലുള്ള സെന്റ് മേരീസ് യാക്കോബായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ അവിസ്മരണീയമായി.
    ആന്‍സി തലചെല്ലൂര്‍ ആലപിച്ച ദേശഭക്തി ഗാനത്തോടെ ആരംഭിച്ച സമ്മേളനം മുന്‍ കൊല്ലം ജില്ലാ അഡീഷണല്‍ മജിസ്‌ട്രെറ്റ് ഹരിന്ദ്രനാഥന്‍ നായര്‍ ഉത്ഘാടനം ചെയ്തു. ഡബ്ലൂ.എം.സി. ലോകമെമ്പാടും ഗവണ്‍മെന്റുകളുമായി സഹകരിച്ച് ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ തന്റെ പ്രസംഗത്തില്‍ പ്രശംസിയ്ക്കുകയും, പുതുവര്‍ഷം ഐക്യത്തിന്റെയും, ശാന്തിയുടെയും ദിനങ്ങള്‍ ആയിരിക്കട്ടെ എന്ന് ആശംസിച്ചു.
    വെരി.റവ.ഫാ.വി.എം.തോമസ് കോര്‍ എപ്പിസ്‌കോപ്പ ക്രിസ്തുമസ്- ന്യൂഇയര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. മുന്‍ വര്‍ഷങ്ങളില്‍ വന്നുപോയിട്ടുള്ള വീഴ്ചകളെയും, കോട്ടങ്ങളെയും തിരുത്തി പുതുവര്‍ഷം സ്‌നേഹത്തിലും, ഒത്തൊരുമയിലും ഓരോ മലയാളിയും തന്റെ യാത്രാ പുഷ്ടിപ്പെടുത്തുവാന്‍ ഉത്്‌ബോധിപ്പിച്ചു.
    ഡബ്ലു.എം.സിയുടെ ഗ്ലോബല്‍ ലീഡര്‍ ഗോപാലപിള്ള സംഘടനയുടെ ആഗോളതലത്തിലുള്ള പ്രവര്‍ത്തനങ്ങളെയും, ഒത്തോരുമിപ്പിന്റെ പാതയിലുള്ള മുന്നേറ്റത്തെയും കുറിച്ച് സദസ്സിനെ ബോധവല്‍കരിച്ചു.
    അമേരിക്ക റീജിയണല്‍, പ്രൊവിന്‍സ് നേതാക്കളായ ഏലിയാസ് പത്രോസ്, ജോണ്‍സണ്‍ തലച്ചെല്ലൂര്‍, ഫ്രാന്‍സിസ് ജോര്‍ജ്, ഫിലിപ്പ്് തോമസ്, വര്‍ഗീസ് മാത്യു, സിസില്‍ ചെറിയാന്‍, സുജന്‍ കാക്കനാട്, അലക്‌സ് അലക്‌സാണ്ടര്‍, ശാന്താപിള്ള, സാജു സെബാസ്റ്റ്യന്‍, ദീപക് കൈതപ്പുഴ, രഞ്ജിത്ത് ലാല്‍, സുജിത് തങ്കപ്പന്‍, മഹേഷ് പിള്ള, തോമസ്്കുട്ടി, പ്രിയാ ചെറിയാന്‍ എന്നിവരുടെ സാന്നിധ്യവും, നേതൃത്വംവും സമ്മേളനത്തെ പ്രൊഢഗംഭീരമാക്കി.
    ഷൈനി ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള റിഥം ഓഫ് ഡാളസിലെ കലാപ്രതിഭകളുടെ വൈവിധ്യമായ നൃത്തനൃത്യങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തവരുടെ മിഴികള്‍ക്ക് നിറപകിട്ടാര്‍ന്നു. തോമസുകുട്ടി ഇടുക്കള, ഷെജിന്‍, എ ബാബു എന്നിവരുടെ ഗാനങ്ങള്‍ സമ്മേളനത്തിനു കൊഴുപ്പേകി.
    പ്രതികൂല കലാവസ്ഥയെ അവഗണിച്ചും പുതുവര്‍ഷ ആഘോഷത്തില്‍ പങ്കെടുത്ത വേള്‍ഡ് മലയാളീ കുടുംബാംഗങ്ങളുടെ നിറസാന്നിധ്യം ഒരു പുത്തന്‍ ആവേശമായി മാറി. ഡിന്നറോടെ സമാപിച്ച സമ്മേളനത്തിന് ഫിലിപ്പ് തോമസ് സ്വാഗതവും, ഷാജി രാമപുരം നന്ദിയും അറിയിച്ചു. അലക്‌സ് അലക്‌സാണ്ടര്‍ എം.സി ആയി പ്രവര്‍ത്തിച്ചു. ദീപക് കൈതപ്പുഴ ആഘോഷങ്ങളുടെ കോര്‍ഡ്‌നേറ്റര്‍ ആയിരുന്നു.

    2

    Share This:

    Comments

    comments