ചെസ് സാക്ഷരത നേടി തൃശൂര്‍ മരോട്ടിച്ചാല്‍ ഗ്രാമം ഏഷ്യന്‍ റെക്കോര്‍ഡിലേക്ക്; സ്വപ്ന പദവി സ്വന്തമാക്കി.

0
954
style="text-align: justify;">കൊച്ചുമോന്‍ മണര്‍കാട് 
തൃശ്ശൂര്‍ : ചെസ് സാക്ഷരത നേടിയ ആദ്യ ഇന്ത്യന്‍ ഗ്രാമമെന്ന പ്രശസ്തിയുമായി മരോട്ടിച്ചാല്‍ ഏഷ്യന്‍ റെക്കോര്‍ഡിലേക്ക്. ആയിരക്കണക്കിനുപേര്‍ പങ്കെടുക്കുന്ന മാരത്തണ്‍ ചെസ് മത്സരങ്ങള്‍ക്കിടയില്‍ മരോട്ടിച്ചാലിന് സ്വപ്ന പദവി സ്വന്തമായി.
ഔദ്യോഗിക പ്രഖ്യാപനച്ചടങ്ങില്‍ സിനിമാതാരം സുരേഷ്‌ഗോപിയാണ് മരോട്ടിച്ചാലിനെ ചെസ്സ് സാക്ഷരതാ ഗ്രാമമായി പ്രഖ്യാപിച്ചു. തൃശ്ശൂരിന്റെ അഭിമാന നിമിഷങ്ങള്‍ക്കു സാക്ഷിയാവാന്‍ സാമൂഹിക സാംസ്‌ക്കാരിക പ്രമുഖരുമുണ്ടായി. ഒന്നരക്കിലോമീറ്ററോളം ദൂരത്തില്‍ റോഡരികിലായി പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് മാരത്തണ്‍ ചെസ്സ് മത്സരങ്ങള്‍ നടന്നത്.
മരോട്ടിച്ചാല്‍ ഗ്രാമത്തിലെ എല്ലാ കുടുംബങ്ങളും ചെസ് അസോസിയേഷന്‍ ഓഫ് മരോട്ടിച്ചാല്‍ എന്ന കൂട്ടായ്മയില്‍ അംഗങ്ങളാണ്. ഇവിടുത്തെ വഴിയരികില്‍ രാവിലെ മുതല്‍ കാണാം ചെസ് കളിക്കുന്ന ചെറുകൂട്ടങ്ങളെ. സ്ത്രീകളും കുട്ടികളും പ്രായമായവരും വരെയുണ്ട് ഈ കളിക്കൂട്ടത്തില്‍.
തൃശ്ശൂരിന്റെ നഗരത്തിരക്കുകളില്‍ നിന്നു മാറി ശാന്തമായ അന്തരീക്ഷവും മനോഹരമായ ഭൂപ്രകൃതിയുമുള്ള മരോട്ടിച്ചാല്‍ പൂര്‍ണമായും ഒരു കുടിയേറ്റ ഗ്രാമമാണ്. ഇതില്‍ത്തന്നെ 80 ശതമാനത്തോളം പേര്‍ക്കും ചെസ് കളി അറിയാം. പുത്തൂര്‍ പഞ്ചായത്തിലെ പഴവല്ലൂര്‍, കള്ളായിക്കുന്ന്, ചീരക്കുണ്ട് തുടങ്ങിയ സ്ഥലങ്ങളാണ് കളിയുടെ പ്രധാന കേന്ദ്രങ്ങള്‍. ആദിവാസി വിഭാഗങ്ങളും ഈ കളികേമന്‍മാരില്‍ ഉണ്ട്. മരോട്ടിച്ചാലിലെ ചായക്കടക്കാരനായ ഉണ്ണിയേട്ടനാണ് കളിക്കാരില്‍ കേമന്‍. ഇന്റര്‍നാഷണല്‍ ട്രെയിനറായ ഐഗര്‍ സ്മിരിനോവിനൊപ്പം ചെസ് കളിച്ചിട്ടുള്ള ഉണ്ണിയേട്ടന്റെ ജീവതാളം ചെസ്സ് കളിയിലാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിശീലനക്കളരികളും മരോട്ടച്ചാലിന്റെ മാത്രം പ്രത്യേകതയാണ്.

Share This:

Comments

comments