Home News India ബഹിരാകാശത്ത് കുവൈറ്റും ഇന്ത്യയും കൈകോര്‍ക്കുന്നു.
ജോണ്‍സണ്‍ ചെറിയാന്‍
ന്യൂഡല്‍ഹി : സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ബഹിരാകാശം ഉപയോഗിക്കുന്നതില്‍ സഹകരിക്കാന്‍ ഇന്ത്യയും കുവൈറ്റുമായി ധാരണാപത്രം ഒപ്പുവെയ്ക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. കുവൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക്ക് റിസര്‍ച്ചുമായാണ് ഐ.എസ്.ആര്‍.ഒ ധാരണാപത്രം ഒപ്പിടുന്നത്. സഹകരണ വാണിജ്യാടിസ്ഥാനത്തിലാണ് ധാരണാപത്രം. ഇന്ത്യന്‍ റിമോട്ട് സെന്‍സിങ്ങ് സാറ്റലൈറ്റുകളുടെ ഡാറ്റ കുവൈറ്റിനും ലഭ്യമാക്കും. പുതിയ ഗവേഷണ പദ്ധതികള്‍ തുടങ്ങും. സന്ദേശ വിനിമയ ഉപഗ്രങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ വിക്ഷേപിയ്ക്കും. രണ്ടിടത്തേയും ബഹിരാകാശ സ്ഥാപനങ്ങളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി സംയുക്ത കര്‍മ്മ സമിതിയും രൂപീകരിയ്ക്കും.
Comments
comments