സംഘാടക മികവും യുവജന നേതൃത്വവും കൊണ്ട് വേള്‍ഡ് മലയാളി കൗണ്‍സില്‍ നവവത്സരാഘോഷം മികവുറ്റതായി.

0
963
ജോയിച്ചന്‍ പുതുക്കുളം
ന്യൂജേഴ്‌സി :  മലയാളി സമൂഹത്തിന്റെ ന•യ്ക്കും ഉന്നമനത്തിനുംവേണ്ടി വ്യക്തിതാത്പര്യങ്ങള്‍ക്ക് അതീതമായി ഐക്യത്തിന്റെ മാനവീക സന്ദേശം ഉള്‍ക്കൊണ്ട് വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റേകിക്കൊണ്ട് 2016 ജനുവരി 16-നു എഡിസണ്‍ ഹോട്ടലില്‍ വച്ച് സംഘടിപ്പിക്കപ്പെട്ട പുതുവത്സരാഘോഷങ്ങള്‍ വേറിട്ട അനുഭവമായി മാറി. ജനപങ്കാളിത്തംകൊണ്ടും വിജ്ഞാനപ്രദമായ സെമിനാറും, വിനോദദായകമായ കലാപരിപാടികളും, കൃത്യതയാര്‍ന്ന .യുവജന സംഘാടകപാടവവും കൂടിയായപ്പോള്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പുതുവത്സരാഘോഷം മുന്നേറ്റ ചരിത്രത്തിന്റെ മറ്റൊരു വിജയഗാഥയായി.
അസോസിയേറ്റഡ് മാനേജിംഗ് അറ്റോര്‍ണി നീല്‍ ഷായുടെ നേതൃത്വത്തില്‍ ‘മള്‍ട്ടി ജനറേഷന്‍ പ്ലാനിംഗ് ഫോര്‍ ഇന്ത്യന്‍ അമേരിക്കന്‍സ് ഓണ്‍ വെല്‍ത്ത് ആന്‍ഡ് റ്റാക്‌സേഷണ്‍’ എന്ന വിഷയത്തിലുള്ള സെമിനാറിനുശേഷം ഡബ്ല്യു.എം.സി ന്യൂജേഴ്‌സി പ്രോവിന്‍സിന്റെ സെക്രട്ടറി പിന്റോ ചാക്കോയുടെ സ്വാഗത പ്രസംഗത്തോടെ പൊതുസമ്മേളനം ആരംഭിച്ചു. നവവത്സരാഘോഷത്തോടൊപ്പം ചെന്നൈ പ്രളയബാധിതരുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് സമാഹരണവും മിറ്റിംഗിന്റെ ലക്ഷ്യമാണെന്ന് സ്വാഗത പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ അധ്യക്ഷനായിരുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് തങ്കമണി അരവിന്ദന്‍ ഭിന്നത അവസാനിപ്പിച്ച് ഒന്നായതില്‍ സന്തോഷമുണ്ടെന്നു പറഞ്ഞ അവര്‍ ഈ പദവി ഏറ്റെടുക്കുമ്പോള്‍ എന്തൊക്കെ ചെയ്യാനാകുമെന്ന് സംശയമുണ്ടായിരുന്നതായി വ്യക്തമാക്കി. പക്ഷെ എല്ലാ സംശയങ്ങളേയും കാറ്റിപറത്തി തന്നോടൊപ്പമുള്ള യുവജന എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ അര്‍പ്പണബോധവും ആത്മാര്‍ത്ഥതയും ഒരുമയും ന്യൂജേഴ്‌സി പ്രോവിന്‍സിന്റെ പ്രവര്‍ത്തനങ്ങളെ ചുരുങ്ങിയ കാലംകൊണ്ട് ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നുള്ളതിന്റെ തെളിവാണ് ഇവിടെ ഇരിക്കുന്ന നിറഞ്ഞ സദസ്. ഈ പരിപാടിയുടെ സമ്പൂര്‍ണ്ണ വിജയത്തിനു അഹോരാത്രം പ്രവര്‍ത്തിച്ച വൈസ് പ്രസിഡന്റും കണ്‍വീനറുമായ സുധീര്‍ നമ്പ്യാര്‍, സെക്രട്ടറി പിന്റോ ചാക്കോ, ജോയിന്റ് സെക്രട്ടറിയും കോ- കണ്‍വീനറുമായ ജിനേഷ് തമ്പി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ വിദ്യാ കിഷോര്‍, ജോജി തോമസ്, ഡോ. ഗോപിനാഥന്‍ നായര്‍, ട്രഷറര്‍ ഫിലിപ്പ് മാരേട്ട്, വൈസ് പ്രസിഡന്റ് സോഫി വില്‍സണ്‍, ഡോ. എലിസബത്ത് മാമ്മന്‍ എന്നിവരെ അവര്‍ അനുമോദിച്ചു.
കാല്‍ നൂറ്റാണ്ടിലേറെയായി മലയാളി സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിച്ച അലക്‌സ് കോശി വിളനിലത്തിനുള്ള യാത്രയയപ്പ് ആശംസകളും ചടങ്ങിന്റെ ആകര്‍ഷണീയതയായിരുന്നു.
ഇന്ത്യന്‍ സമൂഹത്തിന് അലക്‌സ് കോശി തനതായ സംഭാവനകള്‍ നല്കിയിട്ടുണ്ടെന്നു പറഞ്ഞ മുഖ്യാതിഥി ഉപേന്ദ്ര ചിവുക്കുള അത് നാം തുടരേണ്ടതാണെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തുകൊണ്ട് എല്ലാ ആശംസകളും നേര്‍ന്നു.
ന്യൂജേഴ്‌സിയിലെ കര്‍മ്മമണ്ഡലത്തില്‍ നിന്ന് വിരമിക്കുന്ന അലക്‌സ് കോശിക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്ലാക്ക് നല്‍കി ആദരിക്കുകയും, കൗണ്‍സിലിനുവേണ്ടി പ്രസിഡന്റ് തങ്കമണി അരവിന്ദന്‍, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പള്ളില്‍, ഫോമാ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബ് പ്രതിനിധി വിനീത നായര്‍, ജെ.എഫ്.എ ചെയര്‍ തോമസ് കൂവള്ളൂര്‍, കാഞ്ച് പ്രസിഡന്റ് അലക്‌സ് മാത്യു, കെ.സി.സി.എന്‍.എ ജനറല്‍ സെക്രട്ടറി ഡോ. ഗോപിനാഥന്‍ നായര്‍, കീന്‍ പ്രസിഡന്റ് ജെയ്‌സണ്‍ അലക്‌സ്, കേരള സമാജം പ്രസിഡന്റ് ബോബി തോമസ്, ഐ.പി.സി.എന്‍.എ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. കൃഷ്ണ കിഷോര്‍, നാഷണല്‍ വൈസ് പ്രസിഡന്റ് രാജു പള്ളത്ത്, ഫോമ പി.ആര്‍.ഒ ജോസ് ഏബ്രഹാം, ഡബ്ല്യു.എം.സി നേതാവ് ഡോ. ജോര്‍ജ് ജേക്കബ്, കൗണ്‍സിലിന്റെ വിവിധ മേഖലകളില്‍ നിന്ന് എത്തിയ നേതാക്കളായ പി.സി. മാത്യു (ഡാളസ്), ജോര്‍ജ് പനയ്ക്കല്‍ (ഫിലാഡല്‍ഫിയ), പുന്നൂസ് തോമസ് (ഒക്കലഹോമ), ഡോ. ശ്രീധര്‍ കാവില്‍ (ന്യൂയോര്‍ക്ക്), ഐ.ആഞ്ച് നേതാവ് പ്രകാശ് കാരാട്ട്, കാഞ്ച് പ്രസിഡന്റ് സജി മോന്‍ ആന്റണി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ലിസ തോട്ടുമാരി, വെങ്കിടേഷ് സദഗോപന്‍ എന്നിവര്‍ എം.സിമാരായിരുന്ന ചടങ്ങില്‍ സൗപര്‍ണ്ണിക ഡാന്‍സ് അക്കാഡമിയുടെ നൃത്തഇനങ്ങളും, സുമാ നായര്‍, സിജി ആനന്ദ്, കൊച്ചു ഗായിക ജിജാ വിന്‍സെന്റ് എന്നിവര്‍ ആലപിച്ച ഗാനങ്ങളുമുണ്ടായിരുന്നു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ കുടുംബം ഒന്നാകെ ‘യൂണിറ്റി ഡാന്‍സിന്’ സ്റ്റേജില്‍ ചുവടുവെച്ചപ്പോള്‍ അത് ഒരു ദൃശ്യാനുഭൂതിയായി.
ചടങ്ങിന്റെ പരിപൂര്‍ണ്ണ വിജയത്തിന് സഹകരിച്ച എല്ലാവര്‍ക്കും ജോയിന്റ് സെക്രട്ടറിയും കോ- കണ്‍വീനറുമായ ജിനേഷ് തമ്പി നന്ദി അറിയിച്ചു.

9 10 11 12 13

Share This:

Comments

comments