കല കുവൈറ്റ്, ചിത്ര രചന മത്സര സമ്മാനദാനവും ഭാഷാ സംവാദവും ജനുവരി 23ന്.

0
785
ജയന്‍ കോന്നി
കുവൈറ്റ് സിറ്റി : കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് നേതൃത്വത്തില്‍ നവംബര്‍ മാസം 13 നു നടന്ന ഇന്ത്യന്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കായുള്ള ‘മഴവില്ല്’ ചിത്രരചനാ മത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം ജനുവരി 23 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. വിജയികള്‍ക്കുള്ള സ്വര്‍ണ്ണ മെഡലുകളും മറ്റു സമ്മാനങ്ങളും എംബസി പ്രതിനിധികളും സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും ചേര്‍ന്ന് കൈമാറും.
തദവസരത്തില്‍ മാതൃഭാഷ പഠനത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി കുട്ടികളുമായുള്ള ‘ഭാഷ സംവാദവും’ നടക്കും. താല്‍പ്പര്യമുള്ള കുട്ടികള്‍ക്ക് സമിതി ജനറല്‍ കണ്‍വീനര്‍ സാം പൈനുംമൂടിനെ 66656642 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ചടങ്ങിന്റെ ഭാഗമായി ബാലവേദി കുവൈറ്റിന്റെ പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. വിശദാംശങ്ങള്‍ക്ക് 97262978, 97817100, 99456731 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share This:

Comments

comments