പാഴ്‌വസ്തുക്കളില്‍ പച്ചപ്പ് നിറയുന്ന സീറോ വേസ്റ്റ് ഗാര്‍ഡന്‍.

0
531
style="color: #666666; text-align: justify;">ജോണ്‍സണ്‍ ചെറിയാന്‍
മാലിന്യങ്ങളും പ്ലാസ്റ്റിക് പാഴ്‌വസ്തുക്കളും പ്രയോജനപ്പെടുത്തി അലങ്കാര സസ്യങ്ങളും പച്ചക്കറികളും നട്ടുവളര്‍ത്തി മനോഹരമായ പൂന്തോട്ടം നിര്‍മ്മിക്കാമെന്ന് തെളിയിക്കുകയാണ് ഇടുക്കി വണ്ടിപ്പെരിയാറിലെ ഒരു ഉദ്യാനം. ഓരോ വീട്ടിലും ഉണ്ടാകുന്ന അജൈവ മാലിന്യങ്ങള്‍ പ്രയോജനകരമായി ഏതു രീതിയില്‍ വിനിയോഗിക്കാം എന്നതിന് തെളിവാണ് കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള സീറോ വേസ്റ്റ് ഗാര്‍ഡന്‍ എന്ന ഈ ആശയം. പൊതുജനങ്ങളുടെ ഇടയില്‍നിന്ന് മികച്ച സ്വീകാര്യതയാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടയര്‍, പ്ലാസ്റ്റിക് കുപ്പികള്‍, ടിന്നുകള്‍, കട്ടികൂടിയ കവറുകള്‍, തെര്‍മോകോള്‍ തുടങ്ങി ഉപയോഗ ശൂന്യമായ ട്യൂബ് ലൈറ്റ് വരെ പൂന്തോട്ടം നിര്‍മ്മിക്കാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 
 ഫാമിലെ കൃഷി ഓഫീസര്‍ ജിതിന്‍ ജെയിംസ്, കൃഷി അസിസ്റ്റന്റ് സുനീഷ് എന്നിവരാണ് സീറോ വേസ്റ്റ്  ഗാര്‍ഡന്‍ രൂപകല്‍പന ചെയ്തത്. ഗാര്‍ഡനില്‍ പ്രധാനമായും സീസണില്‍ പുഷ്പിക്കുന്ന ചെടികളായ പെറ്റിയൂണിയ, ബോള്‍സം, സീനിയ, ഫ്‌ളോക്‌സ് തുടങ്ങിയവയാണ് നിലവില്‍ നട്ടുവളര്‍ത്തിയിരിക്കുന്നത്. ജൈവ മാലിന്യങ്ങള്‍ എളുപ്പം സംസ്‌ക്കരിച്ചെടുക്കാന്‍ സാധിക്കുന്നവയാണ്. എന്നാല്‍ ജീര്‍ണ്ണിക്കാത്ത മാലിന്യങ്ങള്‍ മൂലം പ്രകൃതിയിലുണ്ടാകുന്ന പ്രശ്‌നങ്ങളെ മികച്ച രീതിയില്‍ പരിഹരിക്കാന്‍ ഇത്തരം സംരഭങ്ങളിലൂടെ കഴിയുമെന്നതിന് തെളിവാണ് സീറോ വേസ്റ്റ് ഗാര്‍ഡന്‍ ഫാം സൂപ്രണ്ട് എന്‍.എസ് ജോഷ് പറഞ്ഞു.
ഗുരുതരമായ മാലിന്യ പ്രശ്‌നങ്ങളും പാരിസ്ഥിതിക പ്രത്യാഘാതങ്ങളും സൃഷ്ടിക്കുന്ന അജൈവ മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതിന് പകരം ഇത്തരം കൃഷി രീതികള്‍ക്കായി ഉപയോഗപ്പെടുത്തുമ്പോള്‍ സംരക്ഷിക്കപ്പെടുന്നത് പ്രകൃതിയും ഭാവി തലമുറയുമാണ്. 

Share This:

Comments

comments