ബനാന ഹണി ബോൾ.

0
1475
രാജി കൃഷ്ണകുമാര്‍
റോബസ്റ്റ് പഴം – 1 ( നന്നായി പഴുത്തത്)
തേൻ – 4 സ്പൂൺ
പഞ്ചസാര – 4 സ്പൂൺ
മൈദ – 100 ഗ്രാം
മുട്ട – 1 എണ്ണം
റസ്ക്പൊടി – 100 ഗ്രാം
എണ്ണ – ആവശ്യത്തിന്
പഴം ആവിയിൽ വേവിക്കുക
പഴം നന്നായുടച്ച്, അതിൽ മൈദ, തേൻ പഞ്ചസാര എന്നിവ ചേർത്ത് നന്നായി കുഴയ്ക്കുക. ( വെള്ളം ചേർക്കരുത്)
ഇത് 1/2 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.
1/2 മണിക്കൂറിനു ശേഷം പുറത്തെടുത്ത്, ചെറിയ ഉരുളകളാക്കുക.
( ഉരുട്ടുമ്പോൾ, കൈയ്യിൽ ഒട്ടുന്നെങ്കിൽ കൈയ്യ് വെള്ളത്തിൽ മുക്കിയാൽ മതി)
മുട്ട ഒരു പാത്രത്തിൽ പൊട്ടിച്ചൊഴിക്കുക.
ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ , ഉരുളകൾ, മുട്ടയിൽ മുക്കി, റസ്ക്പൊടി പുരട്ടി മൊരിയിച്ചെടുക്കാം. ( ഇഷ്ടാനുസരണം ഉണ്ടയ്ക്ക് വലുപ്പം കൊടുക്കാം.)

Share This:

Comments

comments