ഫൊക്കാനാ കാനഡ റിജിന്റെ വിമന്‍സ് ഫോറം ഭാരവാഹികളായി ആനി മാത്യു ചെയര്‍പെര്‍സണ്‍, സെക്രട്ടറി ലിസി കൊച്ചുമ്മൻ.

0
676
style="text-align: justify;">ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോർക്ക്‌ : ഫൊക്കാനാ കാനഡ റിജിന്റെ വിമന്‍സ് ഫോറം ഭാരവാഹികളായി ആനി മാത്യു ചെയര്‍പെര്‍സണ്‍, സെക്രട്ടറി ലിസി കൊച്ചുമ്മൻ , ട്രഷറര്‍ സീന ആന്റണി , വൈസ് പ്രസിഡന്റ് മേർസി ഇലഞ്ഞിക്കൽ, ജോയിന്റ് സെക്രട്ടറി മ്രിതുല മേനോൻ, ജോയിന്റ് ട്രഷറര്‍ സീമ ശ്രീകുമാർ തുടങ്ങിവരെ നിയമിച്ചതായി വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട് അറിയിച്ചു.
ലോകത്തുള്ള എല്ലാ സ്ത്രീകളും അടിസ്ഥാനപരമായി നേരിടുന്ന നിരവധി പ്രശ്നങ്ങളുണ്ട്.അവയെല്ലാം പരിഹരിക്കാൻ ഒരു സംഘടനയ്ക്കും ആവില്ല പക്ഷെ അതിനായി എന്തെങ്കിലും തുടങ്ങിവയ്ക്കാൻ സാധിക്കണം .എല്ലാ രംഗത്തും സ്ത്രീയുടെ സംഘടിതമായ മുന്നേറ്റം ഉണ്ടാകുന്നുവെങ്കിലും രാഷ്ട്രീയ സാമുദായിക രംഗങ്ങളിൽ ഒരു സ്ത്രീ മുന്നേറ്റവും കാണുന്നില്ല.അവിടെയാണ് ഫൊക്കാനയുടെ പ്രസക്തി.സാമുദായിക ,രാഷ്ട്രീയ രംഗത്തേക്ക് കടന്നു വരുന്ന സ്ത്രീകളെ സമൂഹം നോക്കികാനുന്നത് മറ്റൊരു കണ്ണില്കൂടിയാണ്. ഈ പഴി കേൾക്കാൻ ഇന്നത്തെ സ്ത്രീകള് തയ്യാറല്ല. അതുകൊണ്ട് സ്ത്രീകളിൽ പലരും ഉൾവലിഞ്ഞുപോകുന്നു.ഫൊക്കാന ഇതിനു മാറ്റം വരുത്താൻ ശ്രെമിക്കുന്നു.
സ്ത്രീകൾ ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും ഒരു പരിധിവരെ സ്വതന്ത്രരല്ല.ധാരാളം അംഗങ്ങളുള്ള ചില കുടുംബങ്ങളിലെ പാചകം, ശുചീകരണം, അലക്ക്, തുടങ്ങി എല്ലാ ഗൃഹ ജോലിയും സ്വയം ഏറ്റെടുത്തു ഭര്‍ത്താവിന്റേയും മക്കളുടേയും മറ്റും ആവശ്യങ്ങളെല്ലാം നിറവേറ്റി ആരാലും ശ്രദ്ധിക്കപ്പെടാതെ രാപകല്‍ കഠിനാധ്വാനം ചെയ്യുന്നവരും നമ്മുടെ കുടുംബങ്ങളില്‍ തന്നെയുണ്ട്. ഇതാണ് യഥാര്‍ഥ കുടുംബ നിര്‍മിതിയെന്നു കൂടി അറിയണം. ഇതില്‍ ചിലര്‍ വീട്ടുജോലി മുഴുവന്‍ ചെയ്തു പിന്നെ ഓഫിസിലും പോയി അവിടുത്തെ ജോലിചെയ്തു വീട്ടിലേയ്ക്കു സമ്പാദിക്കുക കൂടി ചെയ്യുന്നു. ഇവരൊക്കെ ചെയ്യുന്ന എല്ലാ ജോലികളും രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് എന്ന് അംഗീകരിച്ചുകൊണ്ടാണ് ഫൊക്കാനാ അവരെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരാൻ മലയാളി മങ്ക പോലെയുള്ള മത്സരങ്ങൾ സംഘടിപ്പിച്ചത്.
ഇനിയും യുവതികള്‍ അമേരിക്കന്‍ സാംസ്­കാരിക രാഷ്ട്രീയ മേഖലയ്ക്ക് സംഭാവന നല്കുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നു വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌­സണ്‍ ലീലാ മാരേട്ട് അറിയിച്ചു. അംഗീകാരത്തിന്റെ വലിപ്പ ചെറുപ്പമല്ല മറിച്ചു അത് മലയാളി സമൂഹത്തിനു ലഭിക്കുമ്പോള്‍ ഉള്ള സന്തോഷമാണ് ഫോക്കാനയ്ക്ക് വലുത്. എന്തായാലും സംഘടന ഓരോ വര്‍ഷവും കൂടുതല്‍ വളരുന്നതില്‍ അവര്‍ സംതൃപ്തി പ്രകടിപ്പിച്ചു.

Share This:

Comments

comments