സോമി സോളമന്‍, ബിജു നാരായണ്‍ , ഏബ്രഹാം തെക്കേമുറി എന്നിവര്‍ യു.എസ്.മലയാളി ഡോട്ട് കോം ഹൈക്കു കവിത മത്സര വിജയികള്‍

0
1357

style="text-align: center;">സോമി സോളമന്‍, ബിജു നാരായണ്‍ , ഏബ്രഹാം തെക്കേമുറി എന്നിവര്‍ യു.എസ്.മലയാളി ഡോട്ട് കോം ഹൈക്കു കവിത മത്സര വിജയികള്‍

*******************************

ഫ്ളോറിഡ: യു.എസ്.മലയാളി ഡോട്ട് കോം (http://www.usmalayali.com‌) സെപ്റ്റംബറില്‍ നടത്തിയ ഹൈക്കു കവിതാ മത്സര വിജയികളെ പ്രഖ്യാപിച്ചു. മുട്ടത്തു വര്‍ക്കി അനുസ്മരണത്തോടനുബന്ധിച്ച് വാല്‍റിക്കോ ഫ്ളോറിഡയില്‍ പ്രശസ്ത കവി ചെറിയാന്‍ കെ. ചെറിയാന്റെ അധ്യക്ഷതയില്‍ ഒക്ടോബര്‍ 18 വെള്ളിയാഴ്ച കൂടിയ യോഗത്തില്‍ കവി ചെറിയാന്‍ കെ. ചെറിയാനാണ് വിജയികളെ പ്രഖ്യാപിച്ചത്.
സോമി സോളമന്റെ ‘അമ്മ’ എന്ന കവിത ഒന്നാം സമ്മാനത്തിനും, ബിജു നാരായണന്റെ ‘കുടക്കീഴില്‍ ‘ രണ്ടാം സമ്മാനത്തിനും, ഏബ്രഹാം തെക്കേമുറിയുടെ ‘വിഷയം’ മൂന്നാം സമ്മാനത്തിനും അര്‍ഹമായി. ലോകവ്യാപകമായി 34 പേര്‍ പങ്കെടുത്ത ഈ മത്സരത്തില്‍ 312 മനോഹരമായ കവിതകളില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. സമ്മാനത്തിനര്‍ഹമായ കവിതകളും, മത്സര കവിതകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കവിതകളും യു.എസ്. മലയാളി ഡോട്ട് കോമില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.
**************

Share This:

Comments

comments