
style="text-align: center;">നിളയെവിടെ? (കവിത) പി.ഗോപാല കൃഷ്ണന്‍
********************************
നദികളിൽ ശ്രേഷ്ടമാം എന്റെ നിള
കണ്ടവരുണ്ടോ എൻ നിളയെ……
കലിയുഗമിന്നിതിൽ കലിവിളയിച്ചൊരു
കാലന്മാരവർ കൊത്തിയടർത്തി എൻ നിളയെ
നന്മകൾ വിതറിയ നല്ലൊരു നിളയെ
ഒർമ്മയിലുണ്ടോ എൻ പ്രിയരേ……(നദികളിൽ)
ഹിമവാന്റെ നെഞ്ചിലെ ചൂടിൽ പിറക്കുന്ന
രോഗനിവാരണ നദിയല്ലോ ഗംഗ
ഭക്തരാം ആളുകൾ തൊഴുതു നമിച്ചുനിൻ
ഓരങ്ങൾ മന്ത്രമുഖരിത പുണ്ണ്യമായ് ഗംഗയെ
എൻ ദേശപുണ്ണ്യമായ് ഒഴുകിയിരുന്നൊരു
ഭാരതപ്പുഴയെന്ന നിളയെ നീ കണ്ടുവോ….
കാർമുകിൽ വർണ്ണനാം കണ്ണന്റെ വേണുവിൽ
ഉതിരുന്ന നാഥത്തിൽ നടമാടും യമുനേ
രാധ തൻ നീരാട്ടു നേരത്തുടയാട
കള്ളനാം കണ്ണനങ്ങെടുത്തങ്ങു മാറ്റുമ്പോൾ
കണ്ണടച്ചറിയാതെ നിന്നവൾ യമുനയെ
എങ്ങോ മറഞൊറേൻ നിളയെ നീ കണ്ടുവോ…
കാവേരി നാമത്തിൽ ഖ്യാതിയായോഴുകുന്ന
കാലത്തെ കാക്കുന്ന മാമലയുടെ പ്രിയ നദിയെ
ഗാനത്തിൽ നീയുണ്ട് നാമത്തിൽ നീയുണ്ട്
ഭാരത മണ്ണിതിൽ നനവായി നീയുണ്ട്
താളം പിഴക്കാതെ ഒഴുകുന്ന കാവേരി
താളം നിലച്ചോരെൻ നിളയെ നീ കണ്ടുവോ….
ദേവി തൻ നാമത്തിൽ ദേശങ്ങൾ തെണ്ടുന്ന
ദേശാടനപ്രിയ നദിയല്ലൊ സരസ്വതി
പൂജാരിമാർ വന്നു പൂജിച്ച പുണ്ണ്യത്താൽ
പാപക്കറ തെല്ലുമേൽക്കാത്ത സരസ്വതീ
പാപിയാം മാനവർ കുത്തീ മലർത്തിയ
പാവമാം നദിയായൊരെൻ നിളയെ കണ്ടുവോ…
ബുദ്ധന്റെ ദേശത്തു ജന്മം എടുത്തവൾ
മൂന്നു രാജ്യങ്ങളെ പുണരുന്നവൾ സിന്ധു
അറബിക്കടലിന്റെ പ്രിയ തോഴിയെങ്കിലും
ഭാരത മക്കൾ തൻ നദിയല്ലൊ സിന്ധു
രാജ്യാന്തരങ്ങളിൽ ഒഴുകുന്ന വേളയിൽ
കേരളക്കരയുടെ നിളയെ നീ കണ്ടുവോ….(നദികളിൽ)
നദികളിൽ സുന്ദരിയല്ലോ ഗോദാവരി
വർണ്ണ മനോഹരീയല്ലോ ഗോദാവരി
ഭൂമിയിൽ സ്വർഗ്ഗം വിടർത്തും ഗോദാവരി
മനിതർക്ക് പ്രിയ നദി എന്നും ഗോദാവരി
കാലത്തിൻ സ്നേഹപ്രവഹമാം നദിയെ
കാലം മറച്ചോരെൻ നിളയെ നീ കണ്ടുവോ…
നർമ്മങ്ങൾ ഇല്ലാതെ ഒഴുകുന്നു നർമ്മദ
നാളെയെ കാണുവാൻ നാളായി ഒഴുകുന്നു
നർമ്മദ തൻ നെഞ്ചിൽ കെട്ടിനായ് നിൽക്കുന്നു
തടയുവാനുള്ളവർ തൻ മുന്നിലായ് മറ്റവർ
മരണം മുഖാമുഖം കാണുന്ന നർമ്മദേ
ചൊല്ലുമോ എൻ പ്രിയ നദി നിളയെ നീ കണ്ടുവോ…
തെക്കിന്റെ പൊൻതൂവലായുള്ള നദി കൃഷ്ണ
തെക്കിനായ് അന്നം തരുന്നവൾ കൃഷ്ണ
വ്യവസായ മാലിന്ന്യം പേറി മടുക്കുമ്പോൾ
ക്ഷുഭിതയായ് നാശം വിതക്കുന്നവൾ കൃഷ്ണ
ശാന്തവും ക്ഷോപവും ആയുള്ള നദി കൃഷ്ണ
സ്നേഹത്തിൻ മുഖമുള്ളോരെൻ നിളയെ നീ കണ്ടുവോ..
കവികൾതൻ പ്രിയ നദിയണല്ലൊ പെരിയാർ
കേരളക്കരയുടെ വരദാനം പെരിയാർ
ശിവതീർത്ഥ പ്രൗഡിയാൽ പലകാല മിത്രയും
പരദേശിയല്ലാത്ത പ്രിയനദി പെരിയാർ
ഒരു നാടിൻ ജനത തൻ നെഞ്ചിലെ നീറ്റലായ്
നടനങ്ങൾ മാഞ്ഞുള്ളോരെൻ നിളയെ കണ്ടുവോ …
കലിയുഗവരദനാം അയ്യന്റെ ദേശത്ത്
അല്ലലില്ലാതോഴുകും നദിയല്ലൊ പമ്പ
ശരണം വിളികളാൽ അയ്യന്റെ ഭക്തന്മാർ
എന്നുമേ നിൻച്ചുറ്റിലുണ്ടല്ലോ പമ്പയെ
എൻ നെഞ്ചിലുയരുന്നു നിളയുടെ നാഥങ്ങൾ
ചൊല്ലുമോ പമ്പയെ എൻ നിളയെ കണ്ടുവോ …
വള്ളുവനാടിന്റെ വേഗ വളർച്ചയിൽ
തായ് വേരു പിഴുതു കളഞ്ഞല്ലോ നിളയുടെ
നിലയില്ലാ നിളയുടെ നിലമെല്ലാമിന്നിപ്പോൾ
കാഷ്ടിച്ചു നാറ്റിച്ചു മനിതരാം മൂഡികൾ
നിള തന്റെ ഗന്ധങ്ങൾ ഇല്ലാത്ത ഇടമതിൽ
ഇനിവേണ്ടാ ജന്മം എനിക്കെന്നുമീനാട്ടിൽ… (നദികളിൽ)
******************************************
/// പി.ഗോപാല കൃഷ്ണൻ /// യു.എസ്.മലയാളി ///
******************************************
Comments
comments